DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് ‘കഥ വന്ന കഥ’ യില്‍ സോണിയ റഫീക്ക് ; വീഡിയോ കാണാം

മലയാളത്തിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ഡിസി ബുക്‌സ് ‘കഥ വന്ന കഥ’  ല്‍ അന്റാര്‍ട്ടിക്ക
എന്ന കഥയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് എഴുത്തുകാരി സോണിയ റഫീഖ്.

”അല്പം സമയമെടുത്താലും സുഡാക്കു ചതുരങ്ങളില്‍ രേഖപ്പെടുത്തുന്ന അക്കങ്ങള്‍ കിറുകൃത്യമായിരിക്കണം. ഒമ്പത്് വലിയ ചതുരങ്ങള്‍ക്കുള്ളില്‍ ഒന്‍പത്് ചെറുചതുരങ്ങളുടെ ഒന്‍പതക്കങ്ങളെന്ന ഗൂഡപ്രശ്‌നം! ഞാന്‍ തിരഞ്ഞെടുക്കുന്ന വീടും ഒരു ‘സുഡാക്കു എന്ററി ‘ പോലെ കൃത്യമാകണം, ഇതല്ലാതെ മറ്റൊരിടമില്ലെനിക്കെന്ന ബോധം ഒറ്റനോട്ടത്തില്‍ വന്നുപെടണം. ആലിയ ടവറിലെ വാച്ച്മാന്റെ കയ്യില്‍ നിന്ന് ഫ്്‌ളാറ്റിന്റെ താക്കോല്‍ വാങ്ങിയപ്പോള്‍ എന്റെ കൈവെള്ള മരവിച്ചു. ഉപേക്ഷിച്ചു പോക്കിന്റെ ഭീതിതമായ തണുപ്പുണ്ടതില്‍” (അന്റാര്‍ട്ടിക്ക)

വായാനാവാരത്തോടനുബന്ധിച്ച് കഥാകൃത്തുക്കള്‍ അവരുടെ പ്രിയ രചനകളുടെ പിന്നാമ്പുറക്കഥകള്‍ പങ്കുവെക്കുന്ന ‘ഡിസി ബുക്‌സ് കഥ വന്ന വഴി’ രാത്രി എട്ടുമണിക്ക് ഡിസി ബുക്‌സ് ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലൂടെ പ്രേഷകര്‍ക്ക് ആസ്വദിക്കാം.

‘കഥ വന്ന കഥ’ തത്സമയം ആസ്വദിക്കാന്‍ ഡിസി ബുക്‌സ് ഫേസ്ബുക്ക്യൂ ട്യൂബ് പേജുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

സോണിയ റഫീഖിന്റെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.