fbpx
DCBOOKS
Malayalam News Literature Website

വീട്ടിലിരുന്ന് എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കൂ, നമുക്കത് പുസ്തകമാക്കാം…!

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യം മുഴുവൻ ഇപ്പോൾ വീടിനുള്ളിലാണ്. എന്നാൽ കൊറോണക്കാലത്ത് വീട്ടിൽ സമയം ചെലവിടുന്നവർക്കായി വ്യത്യസ്തമായ ഒരു ആശയം അവതരിപ്പിക്കുകയാണ് ഡിസി ബുക്‌സ്. ഫേസ്ബുക്കിൽ അധികം അറിയപ്പെടാത്തതും ഒരിക്കൽ പോലും ഒരു പുസ്തകം പോലും പ്രസിദ്ധീകരിക്കാത്തതും എന്നാൽ നന്നായി എഴുതുന്നതുമായ ആളുകൾക്ക് അവരുടെ രചനകൾ പ്രസിദ്ധീകരിക്കാനുള്ള അവസരമാണ് ഡിസി ബുക്‌സ് ഒരുക്കുന്നത്. ഐക്യരാഷ്ട്രസഭ പരിസ്ഥിതി സംഘടനയിൽ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടിയാണ് ഡിസി ബുക്സിനായി രചനകൾ സമാഹരിക്കുന്നതും അവ എഡിറ്റ് ചെയ്യുന്നതും.

കഥ, കവിത, ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ, സ്വന്തം അനുഭവങ്ങൾ തുടങ്ങി എന്തും നർമരൂപത്തിലോ അല്ലാതെയോ നിങ്ങൾക്ക് എഴുതാവുന്നതാണ്. നിങ്ങളുടെ രചനകൾ അടുത്ത ഒരു മാസത്തിനകം  അയച്ച് തരണം. രചനകൾ അയക്കേണ്ട വിലാസം

  • Sindhukb@hotmail.com
  • edit@dcbooks.com

ലോകത്ത് എവിടെയുള്ള മലയാളികൾക്കും രചനകൾ അയക്കാം.

കൊറോണക്കാലം കഴിയ്യുമ്പോൾ ഓർത്തുവയ്ക്കാൻ എന്തെങ്കിലുമൊക്കെ നിങ്ങളുടെ വകയായും ഉണ്ടാവണ്ടേ. ഇന്ന് തന്നെ എഴുതിത്തുടങ്ങൂ.
വായിക്കാൻ സമയം ചിലവാക്കുന്നത് പോലെ തന്നെ എഴുതാനും കുറച്ച് സമയം ഇനി മുതൽ മാറ്റി വച്ചോളൂ. നിങ്ങളുടെ ഭാവനകൾ പൂത്തുതളിർക്കട്ടെ!

Comments are closed.