DCBOOKS
Malayalam News Literature Website

ഡി സി ബുക്സ്-ഹൈലൈറ്റ് മാൾ റീഡേഴ്‌സ് ഫെസ്റ്റിവല്‍ ഫെബ്രുവരി 3 മുതൽ

കോഴിക്കോട് ഹൈലൈറ്റ് മാളിൽ ഡി സി ബുക്സ് സംഘടിപ്പിക്കുന്ന റീഡേഴ്‌സ് ഫെസ്റ്റിവല്‍ ഫെബ്രുവരി 3 മുതൽ 20 വരെ നടക്കും. ഡോ. ബീന ഫിലിപ്പ്, ബൈജു എൻ നായർ  എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. വിവിധ രംഗങ്ങളിൽ നിന്നുള്ള പ്രമുഖർ വ്യത്യസ്ത ദിവസങ്ങളിൽ അതിഥികളായി എത്തും. ഒപ്പം മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങൾ ആകർഷകമായ വിലക്കിഴിവിൽ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ നിരവധി പുസ്തകങ്ങള്‍ റീഡേഴ്‌സ് ഫെസ്റ്റിവലിൽ വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങൾ വ്യത്യസ്ത ഓഫറുകളോട് കൂടി ലഭ്യമാകും.

വിലാസം

യൂണിറ്റ് നമ്പര്‍.3021A&B,
ഡോര്‍ നമ്പര്‍.2/1149-G257&G258
മൂന്നാം നില, HiLITE മാള്‍,
ഹൈലൈറ്റ് സിറ്റി, തൊണ്ടയാട് ബൈപാസിന് സമീപം, ജിഎ കോളേജ് പോസ്റ്റ്, കോഴിക്കോട് – 673014

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.