DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് ഡിജിറ്റല്‍ ബുക്ക് ഷെല്‍ഫ് വിപുലീകരിച്ചിരിക്കുന്നു, ലോകത്തെവിടെയിരുന്നും നിങ്ങളുടെ ഇഷ്ടരചനകള്‍ ഇനി അനായാസം വായിക്കാം!

E-Books

ഇ-ബുക്കുകള്‍ക്ക് മികച്ച ഓഫറുകളുമായി ഡിസി ബുകസ്. മലയാളത്തിലെ ടോപ്പ് സെല്ലേഴ്‌സ് ഉള്‍പ്പെടെ എല്ലാ പുസ്തകങ്ങളും ഇപ്പോള്‍ വായനക്കാര്‍ക്ക്  50 ശതമാനം വിലക്കുറവില്‍ ഡൗണ്‍ലോഡ് ചെയ്യാം. ഈ ആനുകൂല്യത്തിനു പുറമേ 19 രൂപാ മുതല്‍ 199 രൂപാ വരെയുള്ള ബുക്ക് ഷെല്‍ഫുകളും സൗജന്യ പുസ്തകക്കൂട്ടങ്ങളും പുസ്തകപ്രേമികള്‍ക്കായി കാത്തിരിക്കുന്നു.

സൈറ്റില്‍ നിന്നും നിങ്ങളുടെ ഇഷ്ട പുസ്തകങ്ങള്‍ പകുതിവിലയില്‍ ഡൗണ്‍ലോഡ് ചെയ്ത് ഡിസി ബുക്‌സ് ആപ്പ് വഴി  വായിക്കാം. മലയാളത്തില്‍ എഴുതപ്പെട്ട പഴയകാല ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉള്‍ക്കൊള്ളിച്ച് ആയിരത്തിലധികം കൃതികളുള്ള വളരെ വിശാലമായ ഒരു ഡിജിറ്റല്‍ ലൈബ്രറിയാണ് ഡിസി ബുക്‌സ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

സംഭ്രമജനകമായ നായാട്ട് അനുഭവങ്ങളിലൂടെ വായനക്കാരെ കോരിത്തരിപ്പിച്ച ലോകപ്രശസ്ത വന്യജീവി സംരക്ഷക പ്രചാരകനും എഴുത്തുകാരനുമായിരുന്ന ജിം കോര്‍ബറ്റിന്റെ 3 കൃതികള്‍ , അപസര്‍പ്പക നോവലുകളിലൂടെ വിശ്വപ്രശസ്തയായ അഗതാ ക്രിസ്റ്റിയുടെ മൂന്ന് ക്രൈം ത്രില്ലറുകള്‍, ആരാധകരും എതിരാളികളും ഒരേപോലെ വായിക്കുന്ന ഐതിഹാസിക വിപ്ലവപ്പോരാളിചെ ഗുവാരയുടെ മൂന്ന് പുസ്തകങ്ങള്‍, വായനക്കാരനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന വിഖ്യാതകഥകളുടെ സമാഹാരം‘ബ്രാം സ്‌റ്റോക്കറിന്റെ ജഡ്ജിയുടെ ഭവനവും മറ്റ് ഭീകരകഥകളും‘, റഷ്യന്‍സാഹിത്യത്തിന്റെ ആഴവും പരപ്പും അടയാളപ്പെടുത്തുന്ന വിശ്വവിഖ്യാതമായ പന്ത്രണ്ട് കഥകളുടെ അപൂര്‍വ സമാഹാരം‘ഗോഗളിന്റെ ഓവര്‍കോട്ടും മറ്റ് റഷ്യന്‍ മാസ്റ്റര്‍പീസ് കഥകളും’,മത്സ്യകന്യക, നിലാവെട്ടം, വെളുത്ത സ്‌റ്റോക്കിങ്, രണ്ട് വധുക്കള്‍ തുടങ്ങി വിശ്വപ്രസിദ്ധമായ പ്രണയകഥകളുടെ വിശിഷ്ട സമാഹാരം, ‘മോപ്പസാങ്ങിന്റെ നിലാവെട്ടവും മറ്റ് പ്രണയകഥകളും’ തുടങ്ങി നിരവധി പുസ്തകക്കൂട്ടങ്ങളാണ് പുതിയതായി വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്.

ആരായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി? എന്തായിരുന്നു മലബാര്‍ കലാപം? തുടങ്ങി ചരിത്രത്തെ ആഴത്തിലറിയാന്‍ സഹായിക്കുന്ന, മലബാര്‍ കലാപം- കെ.എന്‍ പണിക്കര്‍ , മലബാര്‍ കലാപം 1921-22- എം.ഗംഗാധരന്‍, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, എം. ഗംഗാധരന്‍ , ഡോ. കെ ടി ജലീലിന്റെ‘Revisiting Malabar Rebellion’എന്നീ പുസ്തകങ്ങളും ഇ-ബുക്കായി ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം.

കൂടാതെ ലോക്ഡൗണിലും ഇ-ബുക്കുകളായി വായനക്കാര്‍ക്കരിലെത്തിയ നിരവധി പുതിയ പുസ്തകങ്ങളും ഇപ്പോള്‍ പകുതി വിലയില്‍ ഡൗണ്‍ലോഡ് ചെയ്യാം.

ഓഫറുകള്‍ക്കായി സന്ദര്‍ശിക്കുക

 

 

Comments are closed.