DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് ക്രിസ്മസ് – പുതുവത്സര പുസ്തകോത്സവത്തിന് തുടക്കമായി

കൊല്ലം വടയാറ്റുകോട്ട റോഡിലുള്ള വ്യാപാര ഭവൻ മന്ദിരത്തിലെ ഡി സി ബുക്സ് അങ്കണത്തിൽ ആരംഭിച്ച ഡി സി ബുക്‌സ് ക്രിസ്മസ് – പുതുവത്സര പുസ്തകോത്സവം മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തു. ആശ്രാമം ഭാസി, എ കെ രജി, സ്റ്റാലിൻ പ്രകാശ്, ഫാ.ലിജോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജനുവരി 15ന് പുസ്തകോത്സവം സമാപിക്കും.

ഇംഗ്ലീഷ് – മലയാളം പുസ്തകങ്ങളുടെ വിപുലമായ ശേഖരം ആകര്‍ഷകമായ ഡിസ്‌കൗണ്ടില്‍ വായനക്കാർക്ക് സ്വന്തമാക്കാവുന്നതാണ്. അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്കായി പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്.

ഏവർക്കും ഹൃദ്യമായ സ്വാഗതം

Comments are closed.