DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് ബാലസാഹിത്യ നോവല്‍ മത്സരം; ഫലപ്രഖ്യാപനം കെഎല്‍എഫ് വേദിയില്‍

കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡി സി ബുക്സ് നടത്തിയ ബാലസാഹിത്യ നോവൽ മത്സരത്തിന്റെ ഫലപ്രഖ്യാപനം സാഹിത്യ നഗരിയായ കോഴിക്കോട് കടപ്പുറത്ത് വച്ചു നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഏഴാംപതിപ്പില്‍ വെച്ച് നടക്കും. ജനുവരി 14 ഞായറാഴ്ച വൈകുന്നേരം 3.15 ന് ചില്‍ഡ്രന്‍സ് കെഎല്‍എഫ് വേദിയില്‍ വെച്ചാണ് വിജയിയെ പ്രഖ്യാപിക്കുക.

ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട നോവലുകൾ

  • എ ഐ ബൊമ്മു- സിബി ജോണ്‍ തൂവല്‍
  • സിനിഫൈല്‍സ് –കൃപ അമ്പാടി
  • തുമ്പാലെ-അനു ശശിധരന്‍
  • സുബേദാര്‍ ചന്ദ്രനാഥ് റോയ് -സുരേഷ് കുമാര്‍ വി
  • ആല്‍ 2.0 -ഡോ.മുഹ്‌സിന കെ ഇസ്‌മായില്‍

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 2024  ജനുവരി 11 മുതല്‍ 14 വരെ നടത്തുന്ന സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട് പ്രമുഖര്‍ പങ്കെടുക്കും.

കെ എല്‍ എഫ്  രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

Comments are closed.