DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് ബാലസാഹിത്യ നോവല്‍ മത്സരം; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡി സി ബുക്സ് നടത്തിയ ബാലസാഹിത്യ നോവൽ മത്സരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. പതിനൊന്ന് നോവലുകളാണ് പട്ടികയിൽ ഇടംപിടിച്ചത്.

ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട നോവലുകൾ

  • തേത്തമ്മയുടെ യാത്രകള്‍-സാബു പുളിക്കത്തറ
  • തുമ്പാലെ-അനു ശശിധരന്‍
  • ആല്‍ 2.0 -ഡോ.മുഹ്‌സിന കെ ഇസ്‌മൈല്‍
  • പറയന്‍കുന്നിലെ ഒടിയന്‍ – ഹക്കിം ചോലയില്‍
  • സുബേദാര്‍ ചന്ദ്രനാഥ് റോയ് -സുരേഷ് കുമാര്‍ വി
  • കാക്കത്തൊള്ളായിരം -റിയാസ്
  • മറ്റൊരു ഭൂമിയിലേക്ക് പോകുന്ന ആകാശക്കപ്പല്‍-വിഷ്ണു ശിവദാസ് സുപ്രഭ
  • സിനിഫൈല്‍സ് –കൃപ അമ്പാടി
  • എ ഐ ബൊമ്മു- സിബി ജോണ്‍ തൂവല്‍
  • കുഞ്ഞുതീ- ജെ ദേവിക
  • മുടിപ്പാലം-സന്ധ്യ എന്‍ പി

2024  ജനുവരി 11 മുതല്‍ 14 വരെ സാഹിത്യ നഗരിയായ കോഴിക്കോട് കടപ്പുറത്ത് വച്ചു നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വച്ച് വിജയിയെ പ്രഖ്യാപിക്കും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട് പ്രമുഖര്‍ പങ്കെടുക്കും. മുന്‍ പതിപ്പുകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന പുതുമയേറിയ സാഹിത്യോത്സവത്തിന്റെ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

കെ എല്‍ എഫ്  രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

 

Comments are closed.