DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് ബാലസാഹിത്യ നോവൽ മത്സരം ; നോവലുകൾ ക്ഷണിച്ചു

കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡി സി ബുക്സ് നടത്തുന്ന ബാലസാഹിത്യ നോവൽ മത്സരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. 50 ,000 രൂപയാണ് അവാർഡ് തുക.

നിബന്ധനകൾ

  • 8 വയസ്സു മുതൽ 16 വയസ്സു വരെയുളള കുട്ടികൾക്ക് വായിച്ചു രസിക്കാൻ ഉതകുന്നതായിരിക്കണം നോവൽ
  • പുസ്തകരൂപത്തിലോ ആനുകാലികങ്ങളിലോ ഡിജിറ്റൽ പ്ലാറ്റ്ഫോമിലോ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത നോവൽ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ .
  • ലളിതമായ ഭാഷയായിരിക്കണം
  • A4 പേജിൽ പരമാവധി 10,000 വാക്കുകളിലൊതുങ്ങണം
  • മലയാളത്തിൽ ടൈപ്പ് സെറ്റ് ചെയ്ത ഹാർഡ് കോപ്പി വേണം അയക്കാൻ
  • അന്തിമ പട്ടികയിലെത്തുന്ന 5 കൃതികൾ ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്നതാണ്
  • അയക്കുന്ന കൃതിയുടെ ഒരു കോപ്പി എഴുത്തുകാർ സൂക്ഷിക്കേണ്ടതാണ്.
  • രചനകൾ തിരിച്ചയക്കുന്നതല്ല.
  • ബയോഡേറ്റയും പൂർണ്ണ വിലാസത്തോടുകൂടി പ്രത്യേക പേജിൽ രേഖപ്പെടുത്തി ഡി സി ബുക്സ് ബാലസാഹിത്യ നോവൽ മത്സരം, ഡി സി കിഴക്കെമുറി ഇടം. ഗുഡ്ഷെപ്പേർഡ് സ്ട്രീറ്റ്. കോട്ടയം-1 ലേക്ക് അയയ്ക്കുക .
  • നോവലുകൾ സ്വീകരിക്കുന്ന അവസാന തീയതി 2023 സെപ്റ്റംബർ 15
  • ഫലപ്രഖ്യാപനം: 2023 നവംബർ 14

Comments are closed.