DCBOOKS
Malayalam News Literature Website

വായനയെ എഴുതാം; ഡി സി ബുക്സ് ബുക്ക് റിവ്യൂ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

വിജയികളായ ഓരോരുത്തര്‍ക്കും രണ്ടായിരം രൂപയുടെ പുസ്തകങ്ങള്‍ വീതമാണ് സമ്മാനമായി ലഭിക്കുക

ഒക്ടോബര്‍ മാസം ഡി സി ബുക്‌സ് സംഘടിപ്പിച്ച ബുക്ക് റിവ്യൂ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.  ദേവിക രമേഷ്- ആലപ്പുഴ, ഷംല എം.കെ.- പാലക്കാട്, ഷെറിന്‍ പി യോഹന്നാന്‍- പത്തനംതിട്ട എന്നിവരുടെ രചനകളാണ് സമ്മാനാര്‍ഹമായി തിരഞ്ഞെടുക്കപ്പെട്ടത്. വിജയികളായ ഓരോരുത്തര്‍ക്കും രണ്ടായിരം രൂപയുടെ പുസ്തകങ്ങള്‍ വീതമാണ് സമ്മാനമായി ലഭിക്കുക.

കൃതിയുടെ സമഗ്രമായ ഒരു ചിത്രം വരച്ചുകാട്ടാന്‍ ഓരോ വായനക്കാരനും റിവ്യുവിലൂടെ സാധിക്കും. കൃതിയുടെ രചയിതാവുമായും മറ്റ് വായനക്കാരുമായും കൃതിയെ മുന്‍നിര്‍ത്തിയുള്ള സംഭാഷണത്തിലേക്കും തുടര്‍ചര്‍ച്ചയിലേക്കും പ്രവേശിക്കാന്‍ ഒരു റിവ്യു സഹായിക്കുന്നു. ഒരു കൃതിയുടെ വായനാനുഭവം സംബന്ധിച്ച വാദങ്ങളും വിയോജിപ്പും രേഖപ്പെടുത്താനുള്ള ഇടമാണ് ഓരോ റിവ്യുവും.

ഡി സി ബുക്‌സ് ബുക്ക് റിവ്യൂ മത്സരത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍,
അടുത്ത മത്സരത്തിനായി കാത്തിരിക്കൂ

Comments are closed.