DCBOOKS
Malayalam News Literature Website

ഡിസി ബുക്സ് Author In Focus-ൽ സുസ്‌മേഷ് ചന്ത്രോത്ത്

മലയാളത്തിലെ യുവസാഹിത്യകാരില്‍ പ്രമുഖനും 2004 ലെ ഡി സി നോവല്‍ മത്സര ജേതാവുമായ സുസ്‌മേഷ് ചന്ത്രോത്താണ് ഈ വാരം ഡിസി ബുക്‌സ് Author In Focus-ൽ. പരസ്പ്പരഭിന്നമായ ലോകക്രമങ്ങളും അവ പകർന്നുതരുന്ന അനുഭവമണ്ഡലങ്ങളും സുസ്മേഷിന്റെ കഥാലോകത്തിന്റെ രണ്ടറ്റങ്ങളിൽ, അവയുടെ സാമാന്യപ്രകൃതം പോലെ നമുക്ക് കാണാനാകും.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

സുസ്‌മേഷ് ചന്ത്രോത്ത് 
1977 ഏപ്രില്‍ ഒന്നിന് ജനനം. കേന്ദ്രസാഹിത്യ അക്കാദമിയുടെ പ്രഥമ യുവപുരസ്‌കാര്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍. കഥകള്‍ക്ക് പരിഭാഷകളും പാഠപുസ്തകപ്പതിപ്പുകളും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ കൊല്‍ക്കത്തയില്‍ താമസം.

പ്രധാന കൃതികള്‍
നോവല്‍
ഡി, 9
കഥ
ഗാന്ധിമാര്‍ഗം, സ്വര്‍ണ്ണമഹല്‍, നിത്യ സമീല്‍, അപസര്‍പ്പക പരബ്രഹ്മമൂര്‍ത്തി

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച  സുസ്‌മേഷ് ചന്ത്രോത്തിന്റെ  കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.