DCBOOKS
Malayalam News Literature Website

ഡിസി ബുക്സ് Author In Focus-ൽ സന്തോഷ് ഏച്ചിക്കാനം

SANTHOSH ECHIKKANAM
SANTHOSH ECHIKKANAM

ഡിസി ബുക്സ് Author In Focus-ൽ ഈ വാരം സന്തോഷ് ഏച്ചിക്കാനം. ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ എഴുത്തുകാരനാണ് സന്തോഷ് ഏച്ചിക്കാനം. ജീവിതത്തിലെ അതിജീവനത്തേക്കാള്‍ കഥപറച്ചിലിലെ അതിജീവനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റെ കഥകളെ ഉത്തരാധുനിക ചെറുകഥകളുടെ അടയാളവാക്യങ്ങളാക്കി മാറ്റിയത്. ആധുനികതാപാരമ്പര്യത്തിന്റെ ഉടലും ഉയിരുമാണ് അദ്ദേഹത്തിന്റെ കഥകളില്‍ വായിച്ചെടുക്കാന്‍ കഴിയുന്നത്. കഥയിലൂടെ ജീവിതത്തിന്റെ ക്ലേശഭൂഖണ്ഡം, മരണം, ഭാഷ, ശരീരം, വ്യവസ്ഥാപിതമായ ആഖ്യാന രീതി ഇവയെല്ലാത്തിനേയും അതിജീവിക്കാനാണ് സന്തോഷ് ശ്രമിക്കുന്നത്.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

എഴുത്തുകാരനെ കുറിച്ച്

സന്തോഷ് ഏച്ചിക്കാനം
കാസര്‍ഗോഡ് ജില്ലയില്‍ ജനിച്ചു. കെ. ശ്യാമള, എ.സി. ചന്ദ്രന്‍ നായര്‍ എന്നിവര്‍ മാതാപിതാക്കള്‍. 2008-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം കഥയ്ക്ക് നിരവധി പുരസ്‌കാരങ്ങള്‍ നേടി. കഥകള്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തിരക്കഥാകൃത്തുകൂടിയാണ്.

പ്രധാന കൃതികള്‍
കഥ

ശ്വാസം, കൊമാല, നരനായും പറവയായും, കഥകള്‍, ബിരിയാണി, ഒരു ചിത്രകഥയിലെ നായാട്ടുകാരും കഥാപാത്രങ്ങളും പങ്കെടുത്തവരും
ഓര്‍മ്മ
മലബാര്‍ വിസിലിങ് ത്രഷ്
യാത്രാവിവരണം
പാറക്കല്ലോ ഏതന്‍സ്

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സന്തോഷ് ഏച്ചിക്കാനത്തിന്റെ കൃതികള്‍ വാങ്ങു
ന്നതിനായി സന്ദര്‍ശിക്കുക

 

Comments are closed.