DCBOOKS
Malayalam News Literature Website

ഡിസി ബുക്സ് Author In Focus-ൽ രവിചന്ദ്രന്‍ സി

ശാസ്ത്ര ചിന്ത, ദൈവം, വിശ്വാസം, നിരീശ്വരവാദം, ജ്യോതിഷം എന്നീ വിഷയങ്ങളിൽ  നിരവധി പുസ്തകങ്ങള്‍ സമ്മാനിച്ച എഴുത്തുകാരന്‍ രവിചന്ദ്രന്‍ സി യാണ് ഈ വാരം ഡിസി ബുക്‌സ് Author In Focus-ൽ. യുക്തിചിന്ത, നിരീശ്വരവാദം, ശാസ്ത്രം, സ്വതന്ത്രചിന്ത തുടങ്ങിയ വിഷയങ്ങളിൽ 750 ഓളം പ്രഭാഷണങ്ങളും, സംവാദങ്ങളും നടത്തിയിട്ടുണ്ട്. അതേ വിഷയങ്ങളിൽ പത്തിലധികം പുസ്തകങ്ങൾ രചിച്ചു.പരിണാമശാസ്ത്രജ്ഞനായ റിച്ചാർഡ് ഡോക്കിൻസിന്റെ The god delusion എന്ന ഗ്രന്ഥത്തേ ആസ്പദമാക്കി സി രവിചന്ദ്രൻ രചിച്ച നാസ്തികനായ ദൈവം, റിച്ചാർഡ് ഡോക്കിൻസിന്റെ The greatest show on earth എന്ന പരിണാമശാസ്ത്ര ഗ്രന്ഥത്തിന്റെ വിവർത്തനം, ബുദ്ധനെ എറിഞ്ഞ കല്ല് എന്ന ഭഗവത്ഗീതാവിമർശനം, വാസ്തുശാസ്ത്രത്തിനതിരായി വാസ്തുലഹരി, ജ്യോതിഷത്തിനെതിരായ പകിട 13 തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

എഴുത്തുകാരനെക്കുറിച്ച്

പരേതനായ കെ.ചന്ദ്രശേഖരൻ പിള്ളയുടേയും, പി ഓമന അമ്മയുടേയും മകനായി 1970 മെയ് 30 ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരക്കടുത്ത് പവിത്രേശ്വരത്ത് ജനിച്ചു. മുഖത്തല സെന്റ് ജൂഡ് ഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സി. പൂർത്തിയാക്കിയതിനു ശേഷം ബി.എ ഇഗ്ലീഷ് സാഹിത്യത്തിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം കരസ്ഥമാക്കി. ഇംഗ്ലീഷ് സാഹിത്യം, ഇക്കണോമിക്സ്, പൊളിടിക്സ്, ചരിത്രം, സോഷ്യോളജി, മലയാള സാഹിത്യം, ഫിലോസഫി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഫിനാൻസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

 

Comments are closed.