DCBOOKS
Malayalam News Literature Website

ഡിസി ബുക്സ് Author In Focus-ൽ എം മുകുന്ദന്‍

M. Mukundan
M. Mukundan

കൂട്ടം തെറ്റി മേഞ്ഞവരുടെ കൂട്ടുകാരൻ, മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍, മയ്യഴിയുടെ കഥാകാരന്‍ വിശേഷണങ്ങള്‍ ഒരുപാടുണ്ട് എഴുത്തുകാരന്‍ എം മുകുന്ദന്. ആധുനികതയുടെ എഴുത്തുശൈലി ഭാഷയിലേക്ക് ആവാഹിച്ച അദ്ദേഹം സ്വന്തം ദേശത്തിന്റെ ചരിത്രവും ജീവിതവും പശ്ചാത്തലമാക്കിയ കഥകളിലൂടെയാണ് ശ്രദ്ധേയനായത്. മലയാളസാഹിത്യത്തില്‍ ആധുനികതയുടെ വക്താവും പ്രയോക്താവുമായ എം മുകുന്ദനാണ് ഈ വാരം ഡിസി ബുക്സ് Author In Focus-ൽ.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

എഴുത്തുകാരനെ കുറിച്ച്

1942-ല്‍ ഫ്രഞ്ചധീനപ്രദേശമായ മയ്യഴിയില്‍ ജനിച്ചു. 1961-ല്‍ ആദ്യകഥ വെളിച്ചം കണ്ടു. ഈ ലോകം, അതിലൊരു മനുഷ്യന്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എം.പി. പോള്‍ അവാര്‍ഡും മുട്ടത്തുവര്‍ക്കി അവാര്‍ഡും ദൈവത്തിന്റെ വികൃതികള്‍ സാഹിത്യ അക്കാദമി അവാര്‍ഡും എന്‍.വി. പുരസ്‌കാരവും നേടി. സാഹിത്യരംഗത്തെ സംഭാവനകളെ മുന്‍നിര്‍ത്തി ഫ്രഞ്ച് ഗവണ്‍മെന്റിന്റെ ഷെവലിയര്‍ അവാര്‍ഡ് (1998). ദല്‍ഹിയില്‍  ഫ്രഞ്ച് എംബസ്സിയില്‍ ഉദ്യോഗസ്ഥനായിരുന്നു. കേശവന്റെ വിലാപങ്ങള്‍ എന്ന നോവല്‍ 2003-ലെ വയലാര്‍ അവാര്‍ഡിന് അര്‍ഹമായി. കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രധാന കൃതികള്‍

നോവല്‍
ആകാശത്തിനു ചുവട്ടില്‍, ആദിത്യനും രാധയും മറ്റു ചിലരും, ആവിലായിലെ സൂര്യോദയം, ഒരു ദളിത് യുവതിയുടെ കദനകഥ, കിളി വന്നു വിളിച്ചപ്പോള്‍, കേശവന്റെ വിലാപങ്ങള്‍, ദല്‍ഹി, ദൈവത്തിന്റെ വികൃതികള്‍, നഗ്നനായ തമ്പുരാന്‍, നൃത്തം, പ്രവാസം, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, രാവും പകലും, സാവിത്രിയുടെ അരഞ്ഞാണം, സീത, ഹരിദ്വാരില്‍ മണികള്‍ മുഴങ്ങുന്നു, റഷ്യ, ദല്‍ഹി ഗാഥകള്‍, കുട നന്നാക്കുന്ന ചോയി, നൃത്തം ചെയ്യുന്ന കുടകള്‍
കഥകള്‍
മുകുന്ദന്റെ കഥകള്‍, തേവിടിശ്ശിക്കിളി, തട്ടാത്തിപ്പെണ്ണിന്റെ കല്യാണം, കണ്ണാടിയുടെ കാഴ്ച, കൈക്കുമ്പിളിലെ വെള്ളം, പാവാടയും ബിക്കിനിയും, കള്ളനും പോലീസും, എന്റെ പ്രിയപ്പെട്ട കഥകള്‍, മുകുന്ദന്റെ കഥകള്‍ സമ്പൂര്‍ണം, ദിനോസറുകളുടെ കാലം, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ
നാടകം
ഇരുട്ട്‌

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എം.മുകുന്ദന്റെ കൃതികള്‍ വായിക്കുവാന്‍ സന്ദര്‍ശിക്കുക

Comments are closed.