DCBOOKS
Malayalam News Literature Website

ഡിസി ബുക്സ് Author In Focus-ൽ ഗ്രേസി

ഉടലിന്റെയും ഉയിരിന്റെയും സംഭ്രമിപ്പിക്കുന്ന ജീവിത മുഹൂര്‍ത്തങ്ങളുടെ അനുഭവമെഴുത്തായിത്തീരുന്ന കഥകളാണ് ഗ്രേസിയുടേത്. മലയാളകളുടെ പ്രിയപ്പെട്ട എഴുത്തുകാരി ഗ്രേസിയെയാണ് ഈ വാരം Author In Focus-ൽ പരിചയപ്പെടുത്തുന്നത്.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

എഴുത്തുകാരിയെ  കുറിച്ച്

1991-ല്‍ ആദ്യ കഥാസമാഹാരം പടിയിറങ്ങിപ്പോയ പാര്‍വ്വതി പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് നരകവാതില്‍, ഭ്രാന്തന്‍ പൂക്കള്‍, രണ്ടു സ്വപ്നദര്‍ശികള്‍, പനിക്കണ്ണ്, മൂത്രത്തീക്കര, ഗ്രേസിയുടെ കുറുംകഥകള്‍ എന്നീ സമാഹാരങ്ങള്‍ പുറത്തിറങ്ങി. കാവേരിയുടെ
നേര് (ഓര്‍മ്മ), ഒരു ചെറിയ ജീവിതത്തിന്റെ ശിരോരേഖകള്‍ (ആത്മകഥ) എന്നീ കൃതികള്‍ക്കു പുറമേ ഇപ്പോത് പനിക്കാലം, നച്ചത്തിരങ്കള്‍ വീളും നേരത്ത് എന്നിങ്ങനെ രണ്ട് കഥാസമാഹാരങ്ങള്‍ തമിഴില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1995-ല്‍ എഴുത്തുകാരികള്‍ക്കുള്ള ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, 1997-ല്‍ തോപ്പില്‍ രവി പുരസ്‌കാരം, 1998-ല്‍ മികച്ച മലയാളകഥയ്ക്കുള്ള കഥ അവാര്‍ഡ് (ദില്ലി), 2000-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചു. ഇംഗ്ലിഷിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും കഥകള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രധാന കൃതികള്‍
കഥ
പടിയിറങ്ങിപ്പോയ പാര്‍വ്വതി, ഭ്രാന്തന്‍ പൂക്കള്‍, രണ്ടു സ്വപ്നദര്‍ശികള്‍, പനിക്കണ്ണ്,  മൂത്രത്തീക്കര, തിരഞ്ഞെടുത്ത കഥകള്‍, ഉടല്‍വഴികള്‍, എന്റെ പ്രിയപ്പെട്ട കഥകള്‍

ഓര്‍മ്മ
കാവേരിയുടെ നേര്

ബാലസാഹിത്യം
വാഴ്ത്തപ്പെട്ട പൂച്ച

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച  ഗ്രേസിയുടെ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

 

Comments are closed.