DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് ‘എഴുത്തുകാരോട് ചോദിക്കാം’; വായനക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങളുമായി നാളെ സുധാ മേനോന്‍

വായനാവാരത്തില്‍ ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ പ്രിയ എഴുത്തുകാരോട് നിങ്ങള്‍ക്കും സംസാരിക്കാം.  പരിപാടിയില്‍ നാളെ (20 ജൂണ്‍ 2023) സുധാ മേനോന്‍ പങ്കെടുക്കും.  വൈകുന്നേരം അഞ്ച് മണി മുതൽ ആറ് വരെ ഡി സി ബുക്‌സ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ വായനക്കാരുടെText ചോദ്യങ്ങൾക്ക് സുധാ മേനോന്‍ ഉത്തരം നൽകും.

അന്തർദേശീയതൊഴിൽ നിയമലംഘനങ്ങളും വ്യാവസായിക രംഗത്തെ തൊഴിലാളിചൂഷണവും അപഗ്രഥിക്കുന്നതിൽ ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷന്റെ (ILO) പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ദ്ധരിൽ ഒരാളാണ് സുധാ മേനോന്‍.

ഇന്‍സ്റ്റഗ്രാം സന്ദേശങ്ങളായും, വീഡിയോകളായും, ഓഡിയോ സന്ദേശങ്ങളായുമൊക്കെ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് എഴുത്തുകാര്‍ ഉത്തരം നല്‍കും. ചോദ്യങ്ങള്‍ ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറികള്‍ക്ക് മറുപടിയായിട്ടാണ് ചോദിക്കേണ്ടത്. ഡി സി ബുക്‌സ് വായനാവാരാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എഴുത്തുകാരോട് ചോദിക്കാനുള്ള ചോദ്യങ്ങള്‍ ഇപ്പോൾ തന്നെ തയ്യാറാക്കിക്കൊള്ളൂ…

Stay tuned; https://www.instagram.com/dcbooks/

Comments are closed.