DCBOOKS
Malayalam News Literature Website

വിലപ്പെട്ട വായനയ്ക്കുള്ള വിശിഷ്ടകൃതികളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!

Rush Hour

വിലപ്പെട്ട വായനയ്ക്കുള്ള വിശിഷ്ടകൃതികളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR! മലയാളികള്‍ വീണ്ടും വീണ്ടും വായിക്കാന്‍ ആഗ്രഹിക്കുന്ന ചെറുകഥാസമാഹാരങ്ങള്‍ മുതല്‍ നോവലുകള്‍ വരെ  8 ബെസ്റ്റ് സെല്ലേഴ്‌സാണ് ഇന്ന് വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. ദിവസം തോറും വൈകുന്നേരം 3മണി മുതൽ ഈ അവസരം വായനക്കാരെ തേടിയെത്തും. പുസ്തകങ്ങൾ 25 ശതമാനം വിലക്കുറവിൽ ഈ സമയം വായനക്കാർക്ക് ഓർഡർ ചെയ്യാം.

ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന 8 കൃതികൾ ;

  • ഭാരതീയ ചികിത്സാശാസ്ത്രമായ ആയുര്‍വേദത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളില്‍ ഒന്നും കേരളീയ ആയുര്‍വേദ സമ്പ്രദായത്തില്‍ സവിശേഷസ്ഥാനമലങ്കരിക്കുന്നതുമായ അഷ്ടാംഗഹൃദയത്തെ അടിസ്ഥാനമാക്കിയുള്ള പഠനഗ്രന്ഥം, ഡോ.എം.എസ് വല്യത്താന്റെ ‘വാഗ്ഭട പൈതൃകം’
  • അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരന്‍ എസ് കെ പൊറ്റെക്കാട്ട് രചിച്ച ഇതിഹാസതുല്യമായ രചന, ‘ഒരു ദേശത്തിന്റെ കഥ’
  • ചിത്രരുചിയും ചലച്ചിത്രബോധവും സംസ്‌കാരപഠനവും രാഷ്ട്രീയവും ഭാഷാബോധവും ഒരുമിച്ചു സംയോജിക്കുന്ന രവീന്ദ്രന്റെ യാത്രാനുഭവാഖ്യാനം, ‘രവീന്ദ്രന്റെ യാത്രകള്‍’
  • ആധുനിക എഴുത്തുകാരില്‍ പ്രമേയ വൈവിധ്യം കൊണ്ടും ആവിഷ്‌കാരവൈശിഷ്ട്യംകൊണ്ടും ശ്രദ്ധേയനായിരുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മുഴുവന്‍ കഥകളുടെയും ബൃഹത്‌സമാഹാരം, ‘പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കഥകള്‍ സമ്പൂര്‍ണ്ണം’
  • നമ്മുടെ സാമൂഹിക ജീവിതത്തിലെ പരിവര്‍ത്തനശക്തികളുടെ വേരടക്കം കൈയടക്കത്തോടെ പറിച്ചുവച്ചിരിക്കുന്ന നോവല്‍, തകഴി ശിവശങ്കരപിള്ളയുടെ ‘കയര്‍
  • പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യന്‍ സാമൂഹിക ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ചില കുടുംബങ്ങളുടെ കഥകള്‍ കൂട്ടിയിണക്കിയ സൃഷ്ടി, ലിയോ ടോള്‍സ്‌റ്റോയിയുടെ ‘അന്നാ കരെനീന’
  • വിവാഹപ്പിറ്റേന്ന്, ഒരു തീവണ്ടിയാത്ര, വാര്‍ഷികോത്സവം, വലിയൊരാള്‍ വരുന്നു, ദൈവത്തിന്റെ അത്താഴം, കവിയുടെ മരണം, താക്കോല്‍, മോചനം, ആര്‍ഷന്‍, സ്ത്രീയും സത്യവും തുടങ്ങി എഴുപത് വി. കെ. എന്‍. കഥകളുടെ സമാഹാരം, ‘വി. കെ. എന്‍. കഥകള്‍’
  • ‘നിരവധി സംഭവപരമ്പരകള്‍ക്കു സാക്ഷ്യം വഹിച്ച ഇന്ത്യയുടെ തലസ്ഥാന നഗരിയുടെ ചരിത്രത്തിലൂടെ മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന, എം. മുകുന്ദന്റെ ‘ദല്‍ഹിഗാഥകള്‍’

tune into https://dcbookstore.com/

Comments are closed.