DCBOOKS
Malayalam News Literature Website

മികച്ച ഗ്രാമീണ ഗ്രന്ഥശാലയ്ക്കുള്ള ഡി സി പുരസ്‌കാരം കുഴക്കോട് ഉപാസന വായനശാലക്ക് സമ്മാനിച്ചു

സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ മികച്ച ഗ്രാമീണ ഗ്രന്ഥശാലക്കുള്ള ഡി സി പുരസ്‌കാരം കുഴക്കോട്  ഉപാസന വായനശാലക്ക് സമ്മാനിച്ചു.  ഡി സി ബുക്‌സ് ഏര്‍പ്പെടുത്തിയ 50,000/ രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രന്ഥശാല പ്രവര്‍ത്തക സംസ്ഥാനസംഗമത്തില്‍ വെച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്.

കടകംപള്ളി സുരേന്ദ്രന്‍, പെരുമ്പടവം ശ്രീധരന്‍, സുനില്‍ പി ഇളയിടം നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Comments are closed.