DCBOOKS
Malayalam News Literature Website

ഇപ്പോഴും അധികമാര്‍ക്കും അത്ര പരിചിതമല്ലാത്ത ഇന്റര്‍നെറ്റിലെ ഡാര്‍ക്ക് നെറ്റ് അഥവാ ഡാര്‍ക്ക് വെബ് !

അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിൽ  ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട  ഡാര്‍ക്ക് നെറ്റ്  നെക്കുറിച്ച് എഴുത്തുകാരന്‍ ആദര്‍ശ് എസ് 

ഈജിപ്തില്‍ പുരാവസ്തു ഗവേഷണം നടത്തുന്ന സംഘത്തിലെ ഗവേഷക വിദ്യാര്‍ത്ഥിനിയായ ഹേബ മറിയം രാത്രി വൈകി കിട്ടിയ ഒരു സന്ദേശത്തെ തുടര്‍ന്ന് അലക്‌സാന്‍ഡ്രിയ യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നു. ഗവേഷക സംഘത്തിന്റെ തലവന്‍ യഹിയ അല്‍ ഇബ്രാഹിമിന്റെ കൊലപാതകത്തിനാണു അവള്‍ അവിടെ സാക്ഷ്യം വഹിക്കുന്നത്. അവിടെ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്ന ഹേബ എന്നന്നേക്കുമായി അപ്രത്യക്ഷയാകുന്നു ഹേബ അവസാനമായി ഡാര്‍ക്ക് നെറ്റിലൂടെ കൈമാറുന്ന ഒരു സന്ദേശത്തിന്റെ ചുവട് പിടിച്ചു ഹേബയെയും പ്രൊഫസറുടെ കൊലയാളിയെയും കണ്ടെത്താന്‍ ശ്രമിക്കുന്ന തിയറിയും കൂട്ടരും ഹേബയുടെ കാണാതാകലിന് പിന്നിലും പ്രൊഫസറുടെ മരണത്തിന് പിന്നിലും ഡാര്‍ക്ക് നെറ്റിലെ ചില ഈജിപ്ഷ്യന്‍ പുരാതന രഹസ്യ സംഘടനകളുടെ സാന്നിധ്യം കണ്ടെത്തുന്നു. ഈജിപ്ഷ്യന്‍ രഹസ്യങ്ങളുമായി ഇന്ത്യയിലേക്ക് രക്ഷപെടുന്ന, ഗവേഷക സംഘത്തിലുണ്ടായിരുന്ന ഇന്ത്യന്‍ പ്രൊഫസര്‍ക്ക് പിന്നാലെ പ്രൊഫസറുടെ ജീവനെടുക്കുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനുമായി ഡാര്‍ക്ക് നെറ്റിലെ ഒന്നിലധികം രഹസ്യ Textസംഘങ്ങള്‍ കേരളത്തിലെത്തുന്നു…….

ഡി സി ബുക്‌സ്  ക്രൈം   ഫിക്ഷന്‍ നോവല്‍ മത്സരത്തില്‍ പ്രസിദ്ധികരണത്തിനായി തെരെഞ്ഞെടുക്കപ്പെട്ട നാലു നോവലുകളില്‍ ഒന്നാണ് ഡാര്‍ക്ക് നെറ്റ് ദി ഡിജിറ്റല്‍ അണ്ടര്‍ വേള്‍ഡ് എന്ന ക്രൈം ഫിക്ഷന്‍. ഒരു ക്രൈം ഫിക്ഷന്‍ നോവലിന്റെ പ്രാഥമികവും അന്തിമവുമായ ലക്ഷ്യം വായനക്കാരെ ആകാംക്ഷയുടെ ലോകത്തു നിര്‍ത്തി കഥ പറയുക എന്നതാണെങ്കില്‍ ഈ നോവല്‍ ആ ലക്ഷ്യം പൂര്‍ണമായും നിറവേറ്റുന്നു. സൈബര്‍ െ്രെകമുകളുടെ ഈ കാലഘട്ടത്തില്‍ ഡാര്‍ക്ക് നെറ്റ് എന്ന പേര് തന്നെ അത്യധികം ആകാംക്ഷയുണ്ടാക്കുന്ന ഒന്നാണ്. ഇപ്പോഴും അധികമാര്‍ക്കും അത്ര പരിചിതമല്ലാത്ത ഇന്റര്‍നെറ്റിലെ ഡാര്‍ക്ക് നെറ്റ് അഥവാ ഡാര്‍ക്ക് വെബിനെ പശ്ചാത്തലമാക്കിയാണ് ‘ഡാര്‍ക്ക് നെറ്റ് ദി ഡിജിറ്റല്‍ അണ്ടര്‍ വേള്‍ഡ്’ എന്ന ക്രൈം ഫിക്ഷന്‍ നോവല്‍ കഥ പറയുന്നത്. ഡാര്‍ക്ക് നെറ്റിനെ കുറിച്ച് പ്രചരിക്കുന്ന കെട്ടുകഥകളും അസത്യ പ്രചരണങ്ങളും ഡാര്‍ക്ക് നെറ്റിനെ കൂടുതല്‍ ഇരുണ്ടതാക്കി തീര്‍ത്തിട്ടുണ്ട്. ഇതിലൊക്കെ എത്രത്തോളം വാസ്തവമുണ്ടെന്ന് ഈ നോവല്‍ വിശദമായി പരിശോധിക്കുന്നുണ്ട്. പുതിയ ലോകത്തിന്റെ പുതിയ അധോലോകമായ സൈബര്‍ അധോലോകം നമ്മുടെയൊക്കെ ജീവിതത്തെ എങ്ങനെയാണു ബാധിക്കുന്നത്?. കുറ്റകൃത്യങ്ങള്‍ ഇന്ന് പ്രാദേശികമായി നടക്കുന്ന സംഭവങ്ങള്‍ അല്ല. മറിച്ചു ലോക വ്യാപകമായി വേള്‍ഡ് വൈഡ് വെബിലൂടെയാണ് ആസൂത്രണം ചെയ്യുന്നതും നടപ്പില്‍ വരുത്തുന്നതും .തീര്‍ത്തും സുരക്ഷിതരായിരുന്നു സൈബര്‍ െ്രെകമുകള്‍ നടത്താനും, നിയമത്തിന്റെ മുന്നില്‍ പെടാതെ മറഞ്ഞിരിക്കാനും, ഡാര്‍ക്ക് നെറ്റ് ഇന്ന് വ്യക്തികളെ പ്രാപ്തരാക്കുന്നു. അത് തടയാന്‍ നമ്മുടെ പോലീസ് എത്രത്തോളം സജ്ജരാണ് എന്ന ചോദ്യമാണ് ഈ നോവല്‍ മുന്നോട്ട് വെയ്ക്കുന്നത്?

ഈജിപ്ഷ്യന്‍ മിത്തോളജിയും, സൈബര്‍ െ്രെകമും, ഡാര്‍ക്ക് വെബും ഡീപ്പ് വെബും കൊലപാതകവും കേരള പോലീസും, കുറ്റാന്വേഷണവുമെല്ലാം ഈ നോവലിന്റെ ഭാഗമാണ്. ക്രൈം ഫിക്ഷന്‍ നോവലുകളില്‍ വായനക്കാര്‍ തേടുന്നത് ട്വിസ്റ്റുകളും സസ്‌പെന്‍സുകളുമാണെങ്കില്‍ ഈ നോവല്‍ വായനക്കാരെ നിരാശപ്പെടുത്തില്ല.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.