DCBOOKS
Malayalam News Literature Website

സ്വർഗ്ഗവും നരകവും ബാലരമ കഥകൾ: രവിചന്ദ്രൻ സി.

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ആറാം പതിപ്പിന്റെ വേദി 6 -ൽ “ദൈവവിഭ്രാന്തി” എന്ന വിഷയത്തിൽ രവിചന്ദ്രൻ സി., ഡോ. എസ്. ശിവപ്രസാദ് തുടങ്ങിയവർ സംവദിച്ചു. ഭയന്നു ജീവിക്കുന്ന മനുഷ്യനെ മതങ്ങൾ എന്നും മുതലെടുക്കുന്നു. ഈ ഭയപ്പാടില്ലാതെ ജീവിക്കാൻ എല്ലാ മനുഷ്യരും തയ്യാറാവുമ്പോൾ മതങ്ങൾക്ക് പ്രസക്തി ഇല്ലാതാവുന്നു. സ്വർഗം, നരകം എന്ന ചിന്ത പോലും കേവല ബാലരമ കഥകൾ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. മജോറിറ്റിയുടെ മതവിശ്വാസങ്ങൾ ഒരുതരത്തിൽ പ്രതികൂലമായി ബാധിക്കുമെന്നത് നമ്മുടെ പരിഷ്കൃത സമൂഹത്തിന് ഭയപ്പാട് ഉളവാക്കുന്നതാണ്. ഇന്നത്തെ യുവതലമുറയിൽ യുക്തിചിന്ത വലിയതോതിൽ സ്വാധീനിക്കുന്നതിൽ വലിയ പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Comments are closed.