DCBOOKS
Malayalam News Literature Website

സ്വന്തം ജീവിതത്തിലേക്ക് ഒരു ബൈനോക്കുലറുമായി ഇറങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ജോസഫ് അന്നംകുട്ടി ജോസിന്റെ ‘ദൈവത്തിന്റെ ചാരന്മാർ’, ബോബി ജോസ് കട്ടികാടിന്റെ പ്രബോധനങ്ങളില്‍നിന്നു തിരഞ്ഞെടുത്ത കുറിപ്പുകള്‍ ‘‘രമണീയം ഈ ജീവിതം’; രണ്ട് പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 149 രൂപയ്ക്ക്!

മോട്ടിവേഷണല്‍ സ്പീക്കറായും അഭിനേതാവായും റേഡിയോ ജോക്കിയായും സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയ ജോസഫ് അന്നംകുട്ടി ജോസ്. അടുത്തകാലത്ത് ഏറ്റവും കൂടുതൽ ആളുകൾ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകമാണ് ജോസഫ് അന്നംകുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരന്മാർ. തന്റെ ജീവിതത്തെ തൊട്ടു കടന്നുപോയ വ്യക്തികളുടെ നന്മകളിലേക്ക് ശ്രദ്ധ തിരിക്കുകയാണ് ജോസഫ്. നമ്മിൽ നന്മയുടെ നിക്ഷേപങ്ങൾ നിറയ്ക്കുന്നവരെല്ലാം ദൈവത്തിന്റെ ചാരന്മാരാണ്. നമ്മിൽ വെളിച്ചം നിറയ്ക്കുന്നവരാണ്. എന്നെ കുറെക്കൂടി Bobby Jose Kattikad, Joseph Annamkutty Jose-Daivathinte Charanmar-Ramaneeyam Ee Jeevithamനല്ലൊരു മനുഷ്യനാകാൻ പ്രേരിപ്പിച്ചവരെ ഞാൻ വിളിക്കുന്ന പേരാണ് ദൈവത്തിന്റെ ചാരന്മാർ എന്ന് എഴുത്തുകാരൻ. ഇങ്ങനെയൊരു കണ്ണുകൊണ്ട് നോക്കുമ്പോൾ നമ്മുടെ ജീവിതത്തിലുടെ കടന്നുപോകുന്നവരുടെ നന്മകൾ കണ്ടെത്താൻ സാധിക്കുന്നു. നമ്മുടെ കാഴ്ചപ്പാടുകളെ തിരുത്തിക്കുറിക്കാൻ ഈ പുസ്തകം സഹായിക്കും.

ക്രിസ്ത്യൻ തത്വചിന്തകൻ എഴുത്തുകാരൻ, വാഗ്മി എന്നീ നിലകളിൽ പ്രശസ്തനാണ് ഫാദർ ബോബി ജോസ് കട്ടികാട്.വെളിച്ചത്തിന്റെ നുറുങ്ങുകണങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് മറുലോകത്തുള്ള-ആന്തരികലോകത്തുള്ള-തുറന്ന ആകാശത്തെ കാണിച്ചുകൊടുക്കുവാന്‍ ജീവിതം സമര്‍പ്പിച്ച ഒരു ആത്മീയഗുരുവിന്റെ പ്രബോധനങ്ങളില്‍നിന്നു തിരഞ്ഞെടുത്ത കുറിപ്പുകളാണ് ‘രമണീയം ഈ ജീവിതം’. ജീവിതത്തിന്റെ തെളിനീരുറവകളിലേക്ക് വഴിതെളിക്കുന്ന ആദ്ധ്യാത്മികചിന്തകള്‍.

സ്വന്തം ജീവിതത്തിലേക്ക് ഒരു ബൈനോക്കുലറുമായി ഇറങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ജോസഫ് അന്നംകുട്ടി ജോസിന്റെ ‘ദൈവത്തിന്റെ ചാരന്മാർ’, ബോബി ജോസ് കട്ടികാടിന്റെ പ്രബോധനങ്ങളില്‍നിന്നു തിരഞ്ഞെടുത്ത കുറിപ്പുകള്‍ ‘‘രമണീയം ഈ ജീവിതം’; രണ്ട് പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 149 രൂപയ്ക്ക്!

ഓരോ പുസ്തകങ്ങൾ വീതം 99 രൂപയ്ക്ക് സ്വന്തമാക്കാനും അവസരം!

പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.