DCBOOKS
Malayalam News Literature Website

ജോസഫ് അന്നംകുട്ടി ജോസിന്റെ ‘ദൈവത്തിന്റെ ചാരന്മാർ’ 25-ാം പതിപ്പില്‍

എഴുപത്തയ്യായിരത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ  ജോസഫ് അന്നംകുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരന്മാന്‍ 25-ാം പതിപ്പില്‍. പുതിയ പതിപ്പിന്റെ പ്രകാശനം ലുലു ബുക്ഫെസ്റ്റ് വേദിയിൽ വെച്ച്  ഇന്ന് ( 3 ആഗസ്റ്റ് 2022)  പ്രകാശനം ചെയ്യും. കൊച്ചി ലുലുമാളില്‍ വൈകുന്നേരം 5.30ന് നടക്കുന്ന പരിപാടിയിൽ ജോസഫ് അന്നംകുട്ടി ജോസ് പങ്കെടുക്കും. കൊച്ചി ലുലുമാളും ഡി സി ബുക്സും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന  ‘ലുലു ബുക്ഫെസ്റ്റ്’ ആഗസ്റ്റ് 7ന് അവസാനിക്കും.

സ്വന്തം ജീവിതത്തിലേക്ക് ഒരു ബൈനോക്കുലറുമായി ഇറങ്ങാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന കൃതിയാണ് ‘ദൈവത്തിന്റെ ചാരന്മാര്‍’. നിരവധി കോപ്പികള്‍ വിറ്റൊഴിഞ്ഞ ബെറീഡ് തോട്ട്‌സിനു ശേഷം പുറത്തിറങ്ങിയ ജോസഫ് അന്നംകുട്ടിയുടെ പുസ്തകം. ഓര്‍മകളുടെ കൂടാരത്തില്‍നിന്നും ചീന്തിയെടുത്ത അനുഭവങ്ങളുടെ കുറിപ്പുകള്‍. ദൈവത്തിന്റെ ചാരന്മാരായി ഭൂമിയിലേക്ക് നന്മചെയ്യുന്നതിനായി കുറച്ച് വ്യക്തികളെ നിയോഗിച്ചിട്ടുണ്ട്. ആ വ്യക്തി ആരുമാകാം ഒരുപക്ഷേ നിങ്ങളുമാകാം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.