DCBOOKS
Malayalam News Literature Website

പ്രേംകുമാറിന്റെ ‘ദൈവത്തിന്റെ അവകാശികള്‍’: ആശംസകളുമായി പ്രമുഖര്‍

നടന്‍ പ്രേംകുമാറിന്റെ ഏറ്റവും പുതിയ പുസ്തകം ‘ദൈവത്തിന്റെ അവകാശികളുടെ’ കവര്‍ച്ചിത്രം എം മുകുന്ദന്‍, മമ്മൂട്ടി, സ്പീക്കര്‍ എം.ബി. രാജേഷ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. പുസ്തകത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള കുറിപ്പുകളും അവർ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഡി സി ബുക്‌സ് ഇംപ്രിന്റായ ലിറ്റ്മസാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

”ഈ ലേഖനങ്ങള്‍ മനുഷ്യനില്‍ കലാകാരന്‍ രൂപപ്പെട്ടു വന്നതിന്റെയും കലാകാരനിലൂടെ മനുഷ്യമൂല്യങ്ങള്‍ പുനര്‍ജനിക്കുന്നതിന്റെയും അക്ഷരസാക്ഷ്യങ്ങളാണ്. സത്യത്തെ, സത്യത്തിന്റെ സത്യത്തെ, ഉദാത്താനുഭവമായി ഹൃദയത്തിലേക്കു പ്രക്ഷേപിക്കുന്ന ധീരമായ സംസ്‌കരണകര്‍മ്മമാണു കല. ആ കല അഭിനയത്തിലൂടെ മാത്രമല്ല അക്ഷരത്തിലൂടെയും സഫലമായി നിര്‍വഹിക്കാന്‍ തനിക്കു കഴിയുമെന്നുതന്നെ പ്രേംകുമാറിന്റെ ശൈലിയും വചനമര്യാദയും വിളിച്ചു പറയുന്നു”– വി. മധുസൂദനന്‍നായര്‍.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.