DCBOOKS
Malayalam News Literature Website

പ്രേംകുമാറിന്റെ ‘ദൈവത്തിന്റെ അവകാശികള്‍’ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് പ്രകാശനം ചെയ്തു

നടന്‍ പ്രേം കുമാറിന്റെ ‘ദൈവത്തിന്റെ അവകാശികള്‍’ എന്ന പുസ്തകം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് പ്രകാശനം ചെയ്തു. ഡി സി ബുക്സ് ഇംപ്രിന്റായ ലിറ്റ്മസാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പത്രമാധ്യമങ്ങളില്‍ പ്രേംകുമാര്‍ എഴുതിയ ലേഖനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 22 ലേഖനങ്ങളുടെ സമാഹാരമാണ് ‘ദൈവത്തിന്റെ അവകാശികള്‍’.

”ഈ ലേഖനങ്ങൾ മനുഷ്യനിൽ കലാകാരൻ രൂപപ്പെട്ടു വന്നതിന്റെയും കലാകാരനിലൂടെ മനുഷ്യമൂല്യങ്ങൾ പുനർജനിക്കുന്നതിന്റെയും അക്ഷരസാക്ഷ്യങ്ങളാണ്. സത്യത്തെ, സത്യത്തിന്റെ സത്യത്തെ, ഉദാത്താനുഭവമായി ഹൃദയത്തിലേക്കു പ്രക്ഷേപിക്കുന്ന ധീരമായ സംസ്‌കരണകർമ്മമാണു കല. ആ കല അഭിനയത്തിലൂടെ മാത്രമല്ല അക്ഷരത്തിലൂടെയും സഫലമായി നിർവഹിക്കാൻ തനിക്കു കഴിയുമെന്നുതന്നെ പ്രേംകുമാറിന്റെ ശൈലിയും വചനമര്യാദയും വിളിച്ചു പറയുന്നു”- വി. മധുസൂദനൻനായർ

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.