DCBOOKS
Malayalam News Literature Website

പ്രേം കുമാറിന്റെ ‘ദൈവത്തിന്റെ അവകാശികള്‍’ പ്രകാശനം ചെയ്തു

നടന്‍ പ്രേം കുമാറിന്റെ ‘ദൈവത്തിന്റെ അവകാശികള്‍’ എന്ന പുസ്തകം തിരുവനന്തപുരം ഡി സി- ലുലു ബുക്ക് ഫെയര്‍, റീഡിങ് ഫെസ്റ്റിവല്‍ വേദിയില്‍ വെച്ച് അടൂർ ഗോപാലകൃഷ്ണന്‍, മണിയന്‍പിള്ള രാജുവിനു നൽകി പ്രകാശനം ചെയ്തു. ഡോ. എ. മുഹമ്മദ് കബീര്‍ പുസ്തക പരിചയം നടത്തി. പ്രേം കുമാര്‍ മറുപടി പ്രസംഗം നടത്തി. പത്രമാധ്യമങ്ങളില്‍ പ്രേംകുമാര്‍ എഴുതിയ ലേഖനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 22 ലേഖനങ്ങളുടെ സമാഹാരമാണ് ‘ദൈവത്തിന്റെ അവകാശികള്‍’.

ഡി സി ബുക്സും തിരുവനന്തപുരം ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ഡി സി- ലുലു ബുക്ക് ഫെയര്‍, റീഡിങ് ഫെസ്റ്റിവല്‍ ആഗസ്റ്റ് 31ന് അവസാനിക്കും.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.