DCBOOKS
Malayalam News Literature Website

വൈവിധ്യമാര്‍ന്ന നോവലുകളുടെ ലോകവുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!

Rush Hours
Rush Hours

വൈവിധ്യമായ നോവലുകളുടെ മഹാപ്രപഞ്ചവുമായി ഇന്നത്തെ  ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR. വ്യത്യസ്ത കഥാതന്തുക്കളിലൂടെ മലയാളി വായനകളെ സ്വാധീനിച്ച 8 നോവലുകള്‍  23%- 25% വിലക്കുറവില്‍  ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR- ലൂടെ വായനക്കാര്‍ക്ക് സ്വന്തമാക്കാം.

റഷ് അവറിലെ പുസ്തകങ്ങളെ പരിചയപ്പെടാം

നിരീശ്വരന്‍, വി ജെ ജയിംസ്  ‘ഗ്രാമീണവിശ്വാസങ്ങളുടെയും ജീവിതാവബോധത്തിന്റെയും കരുത്തുവിളിച്ചോതുന്ന ആല്‍മാവും അതിന്റെ ചോട്ടിലെ നിരീശ്വര പ്രതിഷ്ഠയും അതുമായി ബന്ധപ്പെട്ട അത്ഭുതാനുഭവങ്ങളും തികച്ചും കേരളീയമായ ഒരു മാന്ത്രിക യാഥാര്‍ത്ഥ്യത്തെ നിര്‍മ്മിക്കുന്നുണ്ട്. മലയാളനോവലിന്റെ വളര്‍ച്ചയെ നിസ്സംശയമായും ഈ രചന അടയാളപ്പെടുത്തുന്നുണ്ട്.’ – ഡോ. എസ്. എസ്. ശ്രീകുമാര്‍

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ടി ഡി രാമകൃഷ്ണന്‍ യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണ് ടി. ഡി. രാമകൃഷ്ണന്‍ രചിച്ച നോവലായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ചരിത്രത്തെ സമകാലിക പ്രശ്നങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ടുള്ള ആഖ്യാനമാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ ഭൂമികയെ വിശാലമാക്കുന്നത്. ഈ കൃതിയിലൂടെ ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നീ മൂന്ന് സ്ത്രീകളുടെ ജീവിതകഥ ചരിത്രവും ഭാവനയും ഇടകലര്‍ത്തി ആസ്വാദനത്തിന്റെ പുതുവഴികളിലേക്ക് വായനക്കാരെ നയിക്കുകയാണ് നോവലിസ്റ്റ്.

കീഴാളന്‍, പെരുമാള്‍ മുരുകന്‍ പെരുമാൾ മുരുകന്റെ ശ്രദ്ധേയമായ ഒരു നോവലാണ് കൂലമാതാരി. മലയാളത്തിൽ ഈ കൃതി കീഴാളൻ എന്ന പേരിലാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അർദ്ധനാരീശ്വരനീലൂടെ ഒരു സമുദായത്തിന്റെ ജീവിതം വരഞ്ഞിട്ട പെരുമാൾ മുരുകൻ ‘കീഴാളൻ’എന്ന നോവലിൽ ഗൗണ്ടർമാരുടെ കൃഷിയിടങ്ങളിൽ മാടുകളെപ്പോലെ പണിയെടുക്കുകയും ആടുമാടുകളെ തീറ്റിപ്പോറ്റുകയും ചെയ്യുന്ന ചക്കിലിയന്മാരുടെ ദരിദ്രമായ ജീവിതം ആവിഷ്‌കരിക്കുകയാണ്. ഗൗണ്ടർമാരുടെ ആട്ടും തുപ്പും തൊഴിയുമേറ്റ് അതെല്ലാം തങ്ങൾക്കു വിധിച്ചിട്ടുള്ളതാണെന്നു വിശ്വസിച്ച് കഴിയുന്ന കീഴാള ജീവിതത്തിന്റെ ദൈന്യം മുഴുവൻ ഈ നോവലിൽ നിറഞ്ഞുനിൽക്കുന്നു.

പുറ്റ്, വിനോയ് തോമസ് കുടുംബം, മതം, പ്രസ്ഥാനം എന്നിങ്ങനെയുള്ള പാടികളില്‍ നിന്നും കുതറിത്തെറിക്കാന്‍ കാത്തിരിക്കുന്ന വെറും മനുഷ്യരുടെ കഥകള്‍കൊണ്ട് നിര്‍മ്മിച്ചതാണ് ഈ പുറ്റ്. കാടത്തത്തില്‍നിന്നും സംസ്‌കൃതിയിലേക്ക് വളരാന്‍ പെടാപ്പാടുപെടുന്നവരുടെ ഈ കഥകള്‍ വേട്ടയാടിയും കൃഷിചെയ്തും കൂട്ടുജീവിതം ആരംഭിച്ചനാള്‍ മുതലുള്ള മനുഷ്യ കുലത്തിന്റേതുകൂടിയാണ്. ഡി സി നോവല്‍ പുരസ്‌കാരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കരിക്കോട്ടക്കരിക്കുശേഷം വിനോയ് തോമസ് എഴുതിയ നോവല്‍

മീശ, എസ് ഹരീഷ് പുലയക്രിസ്ത്യാനിയായ പവിയാന്റെ മകൻ വാവച്ചൻ മീശ വളർത്താൻ ഒരുമ്പെട്ടത് നാട്ടിലെങ്ങും വിവാദമായി. മീശയുടെ ചുറ്റും മധ്യതിരുവതാംകൂറിന്റെ ചരിത്രം വട്ടമിട്ടു പറന്നു. നാട്ടിലെ പെണ്ണുങ്ങളും മൃഗങ്ങളും ജലജീവികളും പ്രകൃതിയും മീശയിൽ കുരുങ്ങി. പോലീസും അധികാരികളും ജൻമിമാരും മീശയെ ഭയന്നു. ഐതിഹ്യങ്ങളിലും വായ്പ്പാട്ടുകളിലും മീശ പടർന്നു. തന്റെ ഉടമയെക്കാളും വളർന്ന മീശ ദേശത്തിനുമുകളിൽ കറുത്ത മേലാപ്പ് തീർത്തു. മീശയെയും മീശയോടൊപ്പം വളർന്ന ഒരു കാലത്തെയും അഗാധമായി അടയാളപ്പെടുത്തുകയാണ് ആധുനിക ക്ലാസിക് നോവലെന്ന് വിശേഷിപ്പിക്കാവുന്ന ഈ നോവലിൽ.

മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, ബെന്യാമിന്‍ മാന്തളിര്‍ എന്ന ഗ്രാമം. മതവും രാഷ്ട്രീയവും അവിടത്തെ ജീവവായുവാണ്. സഭയും പാര്‍ട്ടികളും മാന്തളിരുകാരുടെ നിത്യജീവിതത്തില്‍ നിരന്തരം ഇടപെട്ടുകൊ്യുിരിക്കുന്നു. അവയു്യുാക്കുന്ന സംഘര്‍ഷങ്ങളെ ആക്ഷേപഹാസ്യത്തിന്റെ കളിമട്ടില്‍ അവതരിപ്പിക്കുകയാണ് ബെന്യാമിന്‍.

മുറിനാവ്, മനോജ് കുറൂര്‍ നാടിന്റെ സാംസ്‌കാരികബന്ധങ്ങളിൽ മറഞ്ഞുനിൽക്കുന്ന, മറവിയിൽപ്പെട്ടുപോയ, വലിയ ശബ്ദങ്ങളിൽ കേൾക്കാതെപോയ, ചെറിയ ഒച്ചകളുടെ നിരവധിയായ ഇഴകളെ ആവാഹിക്കുന്ന അതീതകാലത്തിലേക്കുള്ള സഞ്ചാരമാണ് മുറിനാവ് നോവലിലൂടെ നടക്കുന്നത്. വർത്തമാനവും സമീപസ്ഥചരിത്രവും തള്ളി, മലയാളസാഹിത്യഭാഷക്കാലം തള്ളി കുറേ പിന്നോട്ട് പോവുന്നുണ്ട് ഇവിടെ. എട്ടാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലുമായി ജീവിച്ച രണ്ടുമനുഷ്യരുടെ (കുമരന്റെയും അലങ്കാരന്റെയും) കഥകൾ മെടഞ്ഞു ചേർക്കുന്നതിനിടയിൽ നമ്മുടെ ചരിത്രം ആഴപ്പെടുകയും വിശദമാക്കപ്പെടുകയും ചെയ്യുന്നു. അവളൂർ. അതാണ് ഈ ചരിത്രത്തിലെ ഇഴകൾ സന്ധിക്കുന്ന ഇടം.

അഭയാര്‍ത്ഥികള്‍, ആനന്ദ് മനുഷ്യന്റെ പ്രസ്ഥാനങ്ങളത്രയും അവനില്‍നിന്ന് അന്യവല്‍ക്കരിക്കുകയും അവനെതിരെ തിരിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. പടയാളികള്‍ക്കെല്ലാം പിന്നീട്, അവര്‍ പൊരുതിനേടിയതില്‍നിന്ന് അഭയം തേടിയോടേണ്ടിവരുന്നു. പടനിലങ്ങളും ശവപ്പറമ്പുകളും മാറിമാറിക്കടന്നുപോന്ന്, തളര്‍ന്ന് മടുത്തുനില്‍ക്കുന്ന ആധുനികമനുഷ്യന്റെ മുമ്പില്‍ മാനവചരിത്രം നിതാന്തമായ ഒരു അഭയാര്‍ത്ഥിപ്രവാഹത്തിന്റെ രൂപംകൊള്ളുന്നു. ക്രൂരകാലത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അടയാളപ്പെടുത്തുന്ന അവിസ്മരണീയ നോവല്‍.

പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.