DCBOOKS
Malayalam News Literature Website

സി വി രാമന്‍പിള്ളയുടെ 165-ാം ജന്മവാര്‍ഷികാഘോഷം

മലയാള നോവലിന്റെ കുലപതി സി.വി.രാമന്‍പിള്ളയുടെ 165-ാമത് ജന്മവാര്‍ഷികാഘോഷം ഇന്ന് (26 മെയ് 2023). സി.വി.രാമന്‍പിള്ള നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ മലയാളസാഹിത്യത്തിലെ ദീപസ്തംഭങ്ങളായ ധര്‍മരാജ, രാമരാജബഹദൂര്‍ തുടങ്ങിയ കൃതികളുടെ രചന സി.വി. നിര്‍വഹിച്ച റോസ്‌കോട്ട് ഭവനത്തില്‍ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ 10-ന് പബ്‌ളിക് ലൈബ്രറി അങ്കണത്തില്‍ സ്ഥാപിച്ചിട്ടുള്ള സി.വി. പ്രതിമയില്‍ പുഷ്പാര്‍ച്ചന, ഉച്ചയ്ക്ക് മൂന്നിന് റോസ്‌കോട്ട് ഭവനത്തില്‍ മലയാളം പള്ളിക്കൂടത്തിലെയും ശ്രീവരാഹം മാമ്പുഴ ഗവ. യു.പി. സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ നടത്തുന്ന സി.വി. നോവല്‍ പാരായണം.

വൈകീട്ട് ആറിന് ജയന്തിസമ്മേളനം. ഡോ. ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കഥാകൃത്ത് ബി.മുരളി സി.വി. സ്മാരകപ്രഭാഷണം നടത്തും.

സി.വി.രാമന്‍പിള്ളയുടെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.