DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരം; രചനകൾ അയക്കാനുള്ള സമയപരിധി നീട്ടി

ഉദ്വേഗജനകമായ ആഖ്യാനങ്ങളെ ലോകം മുഴുവന്‍ ആരാധനയോടെ വായിക്കുമ്ബോള്‍ ലോകോത്തര നിലവാരമുള്ള രചനകള്‍ മലയാളസാഹിത്യത്തിലും ഉണ്ടാകേണ്ടതല്ലേ?  കുറ്റാന്വേഷണ നോവലുകള്‍ എഴുതാന്‍ താത്പര്യമുള്ളവര്‍ക്ക് അതുല്യമായൊരു വേദിയൊരുക്കുന്നതിന്റെ ഭാഗമായി ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരത്തിലേക്ക് രചനകൾ അയക്കാനുള്ള സമയപരിധി നീട്ടി. പുതുക്കിയ തീയതി പ്രകാരം ജൂൺ 30 വരെ രചനകൾ അയക്കാം.

സാഹിത്യതത്പരരായ ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച നോവലിന് 50,000 രൂപയാണ് സമ്മാനമായി ലഭിക്കുന്നത്.

മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രചനകള്‍ തപാല്‍മാര്‍ഗ്ഗത്തിലൂടെ അയച്ചു നല്‍കാവുന്നതാണ്.

നിബന്ധനകള്‍:

1. അനുകരണമോ വിവര്‍ത്തനമോ പ്രസിദ്ധീകരിക്കപ്പെട്ടതോ ആയ രചനകള്‍ പരിഗണിക്കുന്നതല്ല.

2. ഡി.ടി.പി ചെയ്ത പ്രതികളായിരിക്കണം മത്സരത്തിന് അയയ്‌ക്കേണ്ടത്.

3. തിരഞ്ഞെടുക്കുന്ന കൃതികള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കും

4. അയയ്ക്കുന്ന കൃതിയുടെ ഒരു കോപ്പി എഴുത്തുകാരന്‍ സൂക്ഷിക്കേണ്ടതാണ്

കൃതികള്‍ ലഭിക്കേണ്ട അവസാന തീയതി: 2020 ജൂൺ 30

രചനകള്‍ അയക്കേണ്ട വിലാസം

ക്രൈം ഫിക്ഷന്‍ മത്സരം
പ്രസിദ്ധീകരണവിഭാഗം
ഡി സി ബുക്‌സ്, ഗുഡ് ഷെപ്പേര്‍ഡ് സ്ട്രീറ്റ്, കോട്ടയം-1

Comments are closed.