DCBOOKS
Malayalam News Literature Website

ഷാർജ അന്താരാഷ്ട്ര പുസ്തകമേള; സൗരവ് ഗാംഗുലി ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും

ഷാർജ : അന്താരാഷ്ട്ര പുസ്തകമേളയിൽ ഇന്ന് മുതല്‍ (11 നവംബര്‍) ശനി വരെ (13 നവംബര്‍) വരെ വിവിധ ദിവസങ്ങളിലായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ബി.സി.സി.ഐ. പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.

അർഫീൻ ഖാൻ, പി എഫ് മാത്യൂസ്, ഫ്രാൻസെസ്‌ക് മിറാലെസ്, അമിതാവ് ഘോഷ്, പ്രണയ് ലാൽ, രവീന്ദർ സിങ്, ജയ് ഷെട്ടി തുടങ്ങിയവരും വരും ദിവസങ്ങളില്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.

നവംബർ 11 വ്യാഴം
വേദി : ഇന്റലെക്ച്വൽ ഹാൾ
8.30 PM- 9.30 PM : അർഫീൻ ഖാൻ.
സംരംഭക രംഗത്തും പൊതുരംഗത്തുമടക്കം ജീവിതത്തിൽ എവിടേയും വിജയത്തിലേക്ക് മുന്നേറാൻ സ്വീകരിക്കാവുന്ന വഴികളെക്കുറിച്ച് പ്രശസ്ത പ്രഭാഷകൻ അർഫീൻ ഖാൻ സംസാരിക്കുന്നു.

നവംബർ 12 വെള്ളി
വേദി : ഇന്റലെക്ച്വൽ ഹാൾ
6.00 PM- 7.00 PM : പി എഫ് മാത്യൂസ്.
പുതിയ കൃതിയായ ‘കടലിന്റെ മണം’ എന്ന നോവലിനെക്കുറിച്ച് പ്രശസ്ത മലയാള സാഹിത്യകാരൻ പി എഫ് മാത്യൂസ് സംസാരിക്കുന്നു. മരണവും മരണാവസ്ഥയും പ്രമേയങ്ങളായിരുന്ന തന്റെ പതിവ് എഴുത്തുവഴികളിൽ നിന്ന് വ്യത്യസ്തമായ പശ്ചാത്തലത്തിലേക്ക് എത്തിയതിനെക്കുറിച്ച് വിശദീകരിക്കുന്നു.

നവംബർ 12 വെള്ളി
വേദി : ഡിസ്കഷൻ ഫോറം 2
6.00 PM- 7.00 PM : ഫ്രാൻസെസ്‌ക് മിറാലെസ്.
ലോകോത്തര ബെസ്റ്റ് സെല്ലെർ ‘ഇകിഗായ്’ എന്ന കൃതിയുടെ ആശയത്തെക്കുറിച്ചും ജീവിതത്തിൽ അതുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും എഴുത്തുകാരിൽ ഒരാളായ ഫ്രാൻസെസ്‌ക് മിറാലെസ് സംസാരിക്കുന്നു.

നവംബർ 12 വെള്ളി
വേദി : ഇന്റലെക്ച്വൽ ഹാൾ
8.30 PM- 9.30 PM : അമിതാവ് ഘോഷ്.
ജ്ഞാന പീഠ പുരസ്‌കാര ജേതാവ് അമിതാവ് ഘോഷ് തന്റെ ഏറ്റവും പുതിയ കൃതിയായ ‘ഒരു ജാതിക്ക ശാപം:- പ്രതിസന്ധിയിലായ ഒരു ഗ്രഹത്തിന്റെ ദൃഷ്ടാന്തങ്ങൾ’ എന്ന നോവൽ അവതരിപ്പിക്കുന്നു. തന്റെ എഴുത്തുവഴികളെക്കുറിച്ച്, കാലാവസ്ഥാ വ്യതിയാനത്തെയും ദുരന്തങ്ങളെയും അതിൽ നിന്നുള്ള പാഠങ്ങളെയുമാണ് അഭിസംബോധന ചെയ്തു സംസാരിക്കുന്നു.

നവംബർ 12 വെള്ളി
വേദി : ഡിസ്കഷൻ ഫോറം 3
8.30 PM- 9.30 PM : പ്രണയ് ലാൽ.
ഇന്ത്യയുടെ സ്വാഭാവിക ജൈവിക ചരിത്രത്തിന്റെ ആഴത്തെക്കുറിച്ചും അത് സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധ്യാന്യത്തെക്കുറിച്ചും ജീവ രസതന്ത്രജ്ഞനും എഴുത്തുകാരനുമായ പ്രണയ് ലാൽ സംസാരിക്കുന്നു. ‘ഇൻഡിക – ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ആഴത്തിലുള്ള സ്വാഭാവിക ജൈവിക ചരിത്രം’ എന്ന പുസ്തകം പരിചയപ്പെടുത്തുന്നു.

നവംബർ 13 ശനി
വേദി : ഇന്റലെക്ച്വൽ ഹാൾ
7.15 PM- 8.15 PM : രവീന്ദർ സിങ്.
യുവ ഇന്ത്യൻ എഴുത്തുകാരൻ രവീന്ദർ സിങ് തന്റെ പുതിയ പുസ്തകം ‘Write me a Love story’ പരിചയപ്പെടുത്തുന്നു. ആദ്യ പുസ്തകത്തിനും രണ്ടാമത്തെ പുസ്തകത്തിനും ഇടയിലുള്ള ഈ ദീർഘകാലത്തുണ്ടായ തന്റെ സ്നേഹത്തിന്റെ, സ്നേഹ നിരാസങ്ങളുടെ ഹൃദ്യമായ കഥകൾ പങ്കുവയ്ക്കുന്നു.

നവംബര്‍ 13 ശനി

വേദി : ബാള്‍ റൂം
7.00 PM-9.00 PM :ജയ് ഷെട്ടി

എഴുത്തുകാരൻ  ജയ് ഷെട്ടി തന്റെ ‘തിങ്ക് ലൈക്ക് എ മോങ്ക്’ പരിചയപ്പെടുത്തുന്നു. 

Comments are closed.