DCBOOKS
Malayalam News Literature Website

കെ ആര്‍ മീരയുടെ പുതിയ നോവല്‍ ‘ ഖബര്‍’; കവര്‍ച്ചിത്രം ഇന്ന് പാര്‍വതി തിരുവോത്ത് പ്രകാശനം ചെയ്യും

കെ.ആര്‍ മീരയുടെ ഏറ്റവും പുതിയ നോവല്‍ ഖബറിന്റെ കവര്‍ച്ചിത്രം നടി പാര്‍വതി തിരുവോത്ത് പ്രകാശനം ചെയ്യും. ഇന്ന്  (24 സെപ്തംബര്‍ 2020) വൈകുന്നേരം 6.30ന് സമൂഹമാധ്യമങ്ങളിലൂടെയാണ് കവര്‍ച്ചിത്രം പ്രകാശനം ചെയ്യുക.

ബാബറി മസ്ജിദിന്റെ സ്ഥാനത്ത് അയോദ്ധ്യാ ക്ഷേത്രം ഉയരുമ്പോള്‍ ഇവിടെ ഒരു ഖബറില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍. വിധികള്‍ പലപ്പോഴും പ്രതിവിധികളാകുന്നില്ലെന്ന തിരിച്ചറിവു നല്‍കുന്ന
നോവലാണ് കെ.ആര്‍ മീര രചിച്ച ‘ഖബര്‍’. അകത്തും പുറത്തും സൈനുല്‍ ആബിദിന്റെ കവറുകളുമായി ഖബര്‍ നിങ്ങളുടെ വായനാ ലോകത്തേക്ക് തുറക്കപ്പെടുന്നു.

പുസ്തകം പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.