DCBOOKS
Malayalam News Literature Website

ഇ.പി.ശ്രീകുമാറിന്റെ ‘ദ്രവ്യം’; കവര്‍ച്ചിത്രപ്രകാശനം നാളെ

പട്ടിണി രാജ്യം എന്ന് മുദ്രകുത്തിയ ആഫ്രിക്കൻ രാജ്യമായ സൊമാലിയയുടെ ഭൂതവർത്തമാനചരിത്രം പറയുന്ന നോവലാണ് ദ്രവ്യം

ഇ.പി.ശ്രീകുമാറിന്റെ ഏറ്റവും പുതിയ നോവല്‍ ‘ദ്രവ്യ’ത്തിന്റെ’കവര്‍ച്ചിത്രപ്രകാശനം നവംബര്‍ 3ന്. രാവിലെ 10.30ന് പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ഫേസ്ബുക്കിലൂടെയാണ് കവര്‍ച്ചിത്രം പ്രകാശനം ചെയ്യുക

പട്ടിണി രാജ്യം എന്ന് മുദ്രകുത്തിയ ആഫ്രിക്കൻ രാജ്യമായ സൊമാലിയയുടെ ഭൂതവർത്തമാനചരിത്രം പറയുന്ന നോവലാണ് ദ്രവ്യം. ഇന്ത്യക്കാർ നാവികരായ കപ്പലിനെയും പതിനാറ് നാവികരെയും ഏയ്ഡൻ കടലിടുക്കിൽ സൊമാലിൻ പൈറേറ്റുകൾ ബന്ദികളാക്കി. മുംബൈ ജയിലിൽ ഇന്ത്യ തടങ്കലിൽ വെച്ചിരിക്കുന്ന സൊമാലിയൻ പൈറേറ്റുകളെയും ദ്വിഭാഷിയെയും വിട്ടയക്കുക എന്ന ആവശ്യത്തിന്മേലാണ് നാവികരെ ബന്ദികളാക്കിയത്. ഒരു കൂട്ടം മനുഷ്യരുടെ അതിജീവനത്തിന്റെ പാതയിൽ രൂപംകൊണ്ട വർഗബോധവും ദേശസ്‌നേഹവും കാലാന്തരത്തിൽ ലോകവിപര്യങ്ങളായി മാറിയെന്ന് നോവൽ വ്യക്തമാക്കുന്നു.

Comments are closed.