DCBOOKS
Malayalam News Literature Website

കൊറോണ; ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് വായിക്കാന്‍ മോദിയുടെ പ്രസംഗങ്ങള്‍

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍ അടങ്ങിയ പുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. പുസ്തകങ്ങളുടെ വിതരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

രാജ്യത്ത് എത്തുന്ന അതിഥികള്‍ക്കും രാഷ്ട്രത്തലവന്മാര്‍ക്കുമൊക്കെ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ അടങ്ങിയ പുസ്തകം സമ്മാനമായി നല്‍കാറുണ്ട്.
പല അവസരങ്ങളിലായി സ്‌കൂളുകളിലും കോളജുകളിലും ഇത്തരത്തില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്തിരുന്നു. രാജ്യത്തെ എല്ലാ പ്രധാനമന്ത്രിമാരുടെയും പ്രസംഗങ്ങള്‍ വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

Comments are closed.