DCBOOKS
Malayalam News Literature Website

സുഗതകുമാരി, ഒരു കാലഘട്ടത്തെയൊന്നാകെ ജലാര്‍ദ്രമാക്കിയ കവി: രവി ഡിസി

സുഗതകുമാരി വിടവാങ്ങി. പ്രകൃതിയോടും മനുഷ്യനോടുമുള്ള അഗാധ സ്‌നേഹത്താല്‍ കാരുണ്യത്തിന്റെ ഉറവയായി ഒരു കാലഘട്ടത്തെയൊന്നാകെ ജലാര്‍ദ്രമാക്കിയ കവി. വറ്റിപ്പോകുന്ന അരുവികളെക്കുറിച്ചും വറ്റിപ്പോകുന്ന സ്‌നേഹത്തെക്കുറിച്ചും തരിശാക്കപ്പെടുന്ന പച്ചപ്പിനെക്കുറിച്ചും നിരന്തരം കേണുകൊണ്ട് കവിതയിലൂടെയും സ്വജീവിതത്തിലൂടെയും പോരാടിയ സ്ത്രീത്വം. നിന്ദിതര്‍ക്കും പീഡിതര്‍ക്കും അഭയമായ അത്താണി. ദീര്‍ഘകാലമായി ഡിസി ബുക്‌സിന്റെ സഹചാരിയും ഉപദേശകയുമായിരുന്നു സുഗതകുമാരി ടീച്ചര്‍. ടീച്ചറുടെ നിര്യാണത്തിലുള്ള അഗാത ദുഃഖം പങ്കിട്ടുകൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Comments are closed.