DCBOOKS
Malayalam News Literature Website

ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരവിതരണവും ബഷീര്‍ ചരമവാര്‍ഷികാചരണവും

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ 25-ാമത് ചരമവാര്‍ഷികാചരണവും ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരവിതരണവും ജൂലൈ അഞ്ചിന്. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകസമിതിയുടെയും ബഷീര്‍ അമ്മ മലയാളം സാഹിത്യകൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ ബഷീറിന്റെ ജന്മദേശമായ തലയോലപ്പറമ്പില്‍ വെച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ബഷീര്‍ സ്മാരക സമിതി ചെയര്‍മാന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടി, ഈ വര്‍ഷത്തെ ബഷീര്‍ ബാല്യകാലസഖി പുരസ്‌കാര ജേതാവും പ്രശസ്ത സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അടൂര്‍ ഗോപാലകൃഷ്ണനുള്ള പുരസ്‌കാരം കിളിരൂര്‍ രാധാകൃഷ്ണനാണ് സമ്മാനിക്കുക. സമിതി വൈസ് ചെയര്‍മാന്‍ ഡോ.പോള്‍ മണലില്‍ പുരസ്‌കാര തുകയായ 10,001 രൂപ അദ്ദേഹത്തിന് സമര്‍പ്പിക്കും. തുടര്‍ന്ന് നടക്കുന്ന ബഷീര്‍ അനുസ്മരണ പ്രഭാഷണം വയലാര്‍ അവാര്‍ഡ് ജേതാവും മുന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുമായിരുന്ന കെ.വി മോഹന്‍കുമാര്‍ നിര്‍വ്വഹിക്കും.

രാവിലെ 10.30ന് തലയോലപ്പറമ്പ് എന്‍.എസ്.എസ് കരയോഗം ശ്രീസരസ്വതി മണ്ഡപം ഹാളില്‍ വെച്ചാണ് പരിപാടികള്‍ ആരംഭിക്കുക.

Comments are closed.