DCBOOKS
Malayalam News Literature Website

ഈ ആർദ്രതയും സഹാനുഭൂതിയും ഇന്ത്യ മൊത്തം പടരട്ടെ!

പ്രശാന്ത് നായരുടെ ഏറ്റവും പുതിയ പുസ്തകം ‘കളക്ടര്‍ ബ്രോ‘ യ്ക്ക് ഷീബ ഷാജി എഴുതിയ വായനാനുഭവം

യാതൊരു മുൻവിധിയും ഇല്ലാതെയാണ് കളക്ടറുടെ തന്നെ തള്ളലോട് കൂടി ഫേസ്ബുക്കിൽ കണ്ട ഒരു ബുക്ക് എന്നതിലുപരി വേറെ ഒന്നും പ്രതീക്ഷിക്കാതെ കേൾക്കാൻ ഇരുന്നത്‌. കുറേക്കാലമായി കളക്ടർ ബ്രോയുടെ  ഫോളോവര്, പിന്നെ ചില പോസ്റ്റുകൾ ഒക്കെ വായിച്ചിട്ടുള്ളതിനാൽ ബോറടിപ്പിക്കുന്നതാകില്ല എന്ന് മാത്രമാണ് കരുതിയിരുന്നത് . പക്ഷേ ആമുഖം കേട്ടപ്പോൾ തന്നെ മനസിലായി ഇത് വെറും തള്ളൽ മാത്രമല്ല എന്ന്. പിന്നെ അഞ്ചു മണിക്കൂർ എങ്ങനെ പോയി എന്നറിയില്ല .. സ്റ്റോറിടെല് കേൾക്കാൻ തുടങ്ങിയിട്ട്‌ ഒരു വർഷത്തിലേറെയായി. പക്ഷെ ആദ്യമായിട്ടാണ് ഒരു ബുക്ക് ഇത്ര വേഗം കേട്ട് തീർക്കുന്നത്.

റിട്ടയർമെന്റിനു ശേഷം ചില സർക്കാർ ഉദ്യോഗസ്ഥ പ്രമുഖർ ഞാൻ എന്റെ സർവീസ്‌കാലത്ത് ഒരു സംഭവമായിരുന്നു എന്ന് സ്വയം ബോധിപ്പിക്കാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനും വേണ്ടി ഗീർവാണ കഥകൾ പടച്ചു വിടും പോലെ അല്ല , ഈ തള്ളു കഥകൾ. ഒരാൾ ഒന്ന് തീരുമാനിച്ചു ഇറങ്ങിയാൽ ഈ ലോകം മൊത്തം അയാളുടെ ഒപ്പം ഉണ്ടാകും എന്നുള്ള വാക്യം ഏറ്റവും കൂടുതൽ അർത്ഥവത്തായി എന്ന് തോന്നിയത് ഈ ബുക്ക് കേട്ടപ്പോഴാണ്. എത്ര Textഉൾവലിഞ്ഞു നിൽക്കുന്നവനിലും അവന്റെ മനസിലെ സഹാനുഭൂതിക്ക് തിരി കൊളുത്തി നന്മ തെളിക്കുന്ന വിളക്കാകാൻ കഴിയും എന്ന് അയാളെ തിരിച്ചറിയിക്കാൻ കഴിയുന്നതിന്റെ തെളിവാണ് .

കുതിരവട്ടം കേട്ട് അക്ഷരാർത്ഥത്തിൽ കരഞ്ഞു എന്ന് തന്നെ പറയേണ്ടി വരും. ഒരു തരത്തിലും പ്രതികരിക്കുകയും ആരും തിരിഞ്ഞു നോക്കുകയും ഇല്ലാ എന്ന് ഉറപ്പുള്ള ഒരു ജനതക്ക് 1979 ൽ നടപ്പിൽ വരുത്തിയ ഒരു ഭക്ഷണ ക്രമം ദശാബ്ദത്തിലേറെ തുടർന്നത് അവസാനിപ്പിക്കാനും അവരെ പുനരധിവസിപ്പിച്ചു അവരുടെ അവകാശങ്ങൾക്കും വേണ്ടി ഇറങ്ങാനും വേണ്ടി എടുത്ത കഷ്ടപ്പാടുകൾ നർമ്മത്തിൽ കുതിർത്ത് അവതരിപ്പിച്ചെങ്കിലും കരളുള്ളവനെ കരയിക്കുന്നതാണ്.

സാധാരണക്കാരന്റെ തീൻ മേശയിലെ പുട്ടും കടലക്ക് പോലും “സർ എന്നാ ഇനി പുട്ടും കടലയും കഴിക്കാൻ കഴിയുക ” എന്നുള്ള ചോദ്യം. അത് നമ്മുടെ കേരളത്തിന്റെ ഒരു മൂലയിൽ നിന്നൂം ഉയർന്നതാണല്ലോ എന്നോർക്കുമ്പോൾ,  ഒരു ജീവിതത്തിൽ ചെയ്യാവുന്ന ഏറ്റവും വലിയ നന്മയായി , ഹനാന്റെ ശിവകാശി അമ്മ യുടെ ബന്ധുക്കളെ കണ്ടുപിടിച്ചതും അവരുടെ ഒത്തുച്ചേരലും .അതെ അതിലും വലിയ എന്ത് നന്മയാണ് ഉള്ളത്!

ഓരോ വ്യക്തിക്കും അവന്റെ ആത്മാഭിമാനം എത്ര വലുതാണെന്നും അത് സംരക്ഷിക്കേണ്ടത് അവന്റെ ചുറ്റുപാടിൽ ഉള്ളവരുടെയും ഉത്തരവാദിത്വം ആണെന്ന ബോധം ജനിപ്പിക്കുന്നതാണ് കോഴിക്കോട് തന്റെ സർവീസ് കാലത്തു നടപ്പിലാക്കിയ എല്ലാ പദ്ധതികളും.
മാനന്തവാടിയും അവിടത്തെ പ്രവർത്തനങ്ങളും ഒരാൾക്ക് ‌ഒറ്റക്ക്‌ ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി. മാപ്പ് , നമ്മൾ അനുഭവിക്കാത്ത കഥകൾ എല്ലാം നമുക്ക് കെട്ടു കഥകൾ ആണല്ലോ. സർ പോയാൽ ഉച്ച ആഹാരം നിർത്തുമോ എന്ന നിസ്സഹായതയിൽ ഉയർന്ന ആകുലത, അത് നൊമ്പരപെടുത്തുക തന്നെ ചെയ്തു.

അൻപത് ലക്ഷം വില വരുന്ന ഭാവനയിൽ വിരിഞ്ഞ ഓപ്പറേഷൻ സുലൈമാനി.
വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സവാരിഗിരിഗിരി, സ്കോളർഷിപ് , ഒപ്പത്തിനൊപ്പത്തിന്റെ ആത്മീയത , നല്ല ശമരിയക്കാരനിലൂടെ ആരോരുമില്ലാത്തവർക്ക് ലഭിച്ച ചികിത്സ , ബന്ധുക്കളുടെയും നോക്കാൻ ആളില്ലാത്തതിന്റെയും അഭാവത്തിൽ മാറ്റി വെക്കപ്പെട്ട സർജ്ജറി ,അവർക്കു ലഭിച്ച ബന്ധുക്കൾ , പറ്റിച്ചവർക്ക് പണികൊടുക്കണമെന്ന ആവശ്യം തള്ളി കളക്ടർ ബ്രോ , ബ്രോ സ്വാമി ആയി നല്കിയ സാരോപദേശ കഥ, ത്രിമൂത്രി മത്സരത്തിലൂടെ അവസാനിപ്പിച്ച പരസ്യ മൂത്ര ശങ്ക , മണിച്ചിത്ര തൂണിൽ വിരിഞ്ഞ ചിത്രങ്ങൾ , എംബ്രേസ് ദി നൈറ്റ് ലൂടെ സംരക്ഷിക്കപെട്ട , നടക്കാത്ത കുറ്റ കൃത്യങ്ങൾ , തണലിൽ എൺപതു വയസിന് ശേഷം വീണ്ടും കണ്ടുമുട്ടിയ പ്രണയകഥ.. ഒക്കെ കളക്ടർ bro യുടെ തന്നെ അവതരണത്തിൽ കേൾക്കുമ്പോൾ നമ്മളോട് നേരിട്ട് പറയുന്ന ഫീൽ.

അവസാനം കോഴിക്കോടിലെ ഏറ്റവും മനോഹരമായ സന്ധ്യയായ ഡ്രം സർക്കിൾ നെ കുറിച്ച് വിവരിച്ചു കുപ്രസിദ്ധ പയ്യനിലേക്കു കടക്കുമ്പോൾ ആ ടെൻഷൻ നമ്മളിലേക്കും. പിന്നീട് foster കെയർ എന്ന മനോഹരമായ കെയറിൽ കുറച്ചു കുട്ടികൾക്കെങ്കിലും കിട്ടിയ സന്തോഷം , സ്നേഹം , മനസ്സിൽ നന്മ നിറക്കുന്നു. അവസാനം ബുക്ക് മൊത്തം കേട്ട് കഴിയുമ്പോൾ ഹൃദയത്തിന്റെ വടക്ക് കിഴക്ക് അറ്റത്ത് ഒരു ആർദ്രത നിറഞ്ഞിട്ടുണ്ടാകും. കവിളിൽ ലാവിഷായി തന്നെ സ്നേഹത്തിന്റെ കണ്ണീർ പടർന്നിട്ടുണ്ടാകും . ഈ ആർദ്രതയും സഹാനുഭൂതിയും ഇന്ത്യ മൊത്തം പടരട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. ഒരു കംപാഷനെറ്റ് ഇന്ത്യ ഉണ്ടാകട്ടെ.

പുസ്തകത്തിനായി ക്ലിക്ക് ചെയ്യൂ

Comments are closed.