DCBOOKS
Malayalam News Literature Website

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം; 1,000 കോടി രൂപ കവിഞ്ഞു


തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പുനരവധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന വ്യാഴാഴ്ച രാത്രി രാത്രി വരെയുള്ള സമയം കൊണ്ട് 1027 കോടി രൂപ സംഭാവനയായി ലഭിച്ചു. ബാങ്ക് പെയ്‌മെന്റ് ഗേറ്റ്‌വേകള്‍ വഴി 145.91 കോടി രൂപയും യുപിഐ/ക്യുആര്‍/ വിപിഎ വഴി വഴി 46 കോടി രൂപയും സംഭാവനയായി ലഭിച്ചു. ട്രഷറി വഴി അടച്ചിട്ടുള്ള സംഭാവനകളും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച തുകയും ഫെസ്റ്റിവല്‍ അലവന്‍സ് തുകയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഓണ്‍ലൈന്‍ സംഭാവനകള്‍ നല്‍കിയവരുടെ എണ്ണം 4.19 ലക്ഷമാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ ഇന്ത്യന്‍ നേവി 8.92 കോടി രൂപ സംഭാവന നല്‍കിയിരുന്നു. നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാന്‍ബ മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറി.

 

Comments are closed.