DCBOOKS
Malayalam News Literature Website

സി.ഐ.സി.സി ബുക്ക് ഹൗസിന് 60 വയസ്സ്

ഓൾ കേരള ബുക്ക് സെല്ലേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് ഡി സി ബുക്സ് കോൺവെന്റ് ജംഗ്ഷൻ ബ്രാഞ്ചിൽ നിന്നും മധു ബൊക്കെ നല്കി ആദരിക്കുന്നു
ഓൾ കേരള ബുക്ക് സെല്ലേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് ഡി സി ബുക്സ് കോൺവെന്റ് ജംഗ്ഷൻ ബ്രാഞ്ചിൽ നിന്നും മധു ബൊക്കെ നല്കി ആദരിക്കുന്നു

സമാധാനം പരമേശ്വരൻ സ്ഥാപിച്ച സിഐസിസി ബുക്ക്‌ ഹൗസിന് ഇന്ന് അറുപതാം പിറന്നാൾ.
വജ്രജൂബിലി ആഘോഷങ്ങള്‍ എറണാകുളം സി ഐ സി സി ബുക്ക് ഹൗസില്‍ വെച്ച് നടന്നു.  പിറന്നാൾ ദിനത്തിൽ ഓൾ കേരള ബുക്ക് സെല്ലേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് ഡി സി ബുക്സ് കോൺവെന്റ് ജംഗ്ഷൻ ബ്രാഞ്ചിൽ നിന്നും മധു ബൊക്കെ നല്കി ആദരിച്ചു.

വായനയുടെയും പുസ്തകങ്ങളുടെയും ലോകത്ത് എഴുത്തുകാരനൊടൊപ്പം പ്രസാധകനും ആദരിക്കപ്പെടേണ്ടതാണെന്ന് പ്രൊഫ.എം.കെ. സാനുമാഷ് പ്രസ്താവിച്ചു. സമാധാനം പരമേശ്വരൻ 1962ൽ ആരംഭിച്ച സിഐസിസി ബുക്ക് ഹൗസിന്റെ അറുപതാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക സാഹിത്യത്തെയും കൃതികളെയും മലയാള ഭാഷയ്ക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം ഇന്ത്യയിലെ എഴുത്തുകാർക്കും പ്രചോദനമായി സമാധാനം പരമേശ്വരൻ നിലകൊണ്ടു. വൈക്കം മുഹമദ് ബഷീറും ഡി സിയും രൂപപ്പെടുത്തിയ കൊച്ചിയിലെ പുസ്തക വിപണിയിലും സംസ്കാരിക പ്രവർത്തനങ്ങളിലും കഴിഞ്ഞ ആറുപതിറ്റാണ്ടായി തല ഉയർത്തി നിൽക്കുന്ന പ്രസ്ഥാനമാണ് സി ഐ സി സി യെന്നും സാനുമാഷ് പറഞ്ഞു.

Comments are closed.