DCBOOKS
Malayalam News Literature Website

ചിന്ത രവി അനുസ്മരണം ജൂലൈ 10ന്

ചലച്ചിത്രകാരനും എഴുത്തുകാരനും മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്ര ചിന്തകനുമായിരുന്ന ചിന്ത രവീന്ദ്രന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചിന്ത രവി അനുസ്മരണം ജൂലൈ 10ന്. രാവിലെ 10 മണിക്ക് കോഴിക്കോട് കെ.പി.കേശവ മേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ‘ഇന്ത്യയുടെ സാംസ്‌കാരിക ബഹുസ്വരതയും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ കെ സച്ചിദാനന്ദന്‍ രവീന്ദ്രന്‍ സ്മാരകപ്രഭാഷണം നടത്തും. മൂന്നാമത് ചിന്ത രവീന്ദ്രന്‍ പുരസ്‌കാരം സംവിധായകനും എഴുത്തുകാരനുമായ കെ പി കുമാരന് സമ്മാനിക്കും. സക്കറിയയുടെ ‘കാലത്തിന്റെ കുറിപ്പുകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും.

ട്രസ്റ്റ് ചെയര്‍മാന്‍ ശശികുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എന്‍ എസ് മാധവന്‍, ട്രസ്റ്റ് സെക്രട്ടറി ചെലവൂര്‍ വേണു, എന്‍ കെ രവീന്ദ്രന്‍, എം പി സുരേന്ദ്രന്‍, ചന്ദ്രിക രവീന്ദ്രന്‍, സി ആര്‍ രാജീവ് എന്നിവര്‍ സംസാരിക്കും.

കൂടുതല്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.