DCBOOKS
Malayalam News Literature Website

തലശ്ശേരി കറൻറ് ബുക്സിൽ ‘കുട്ടിപ്പുസ്തകമേള’ക്ക് തുടക്കമായി

സ്കൂൾ തുറന്നതിനൊപ്പം കുട്ടികൾക്ക്‌ ഇരട്ടി സന്തോഷവുമായി തശ്ശേരി കറന്റ് ബുക്സിൽ കുട്ടിപ്പുസ്തകമേളക്ക് തുടക്കമായി. മണ്‍ചിരാതില്‍ അക്ഷര ദീപം തെളിയിച്ചുകൊണ്ട് പത്ത് കുട്ടികള്‍ ചേര്‍ന്ന് മേള ഉദ്ഘാടനം ചെയ്തു.

വിശ്വോത്തര നാടോടിക്കഥകളുടെ പ്രീ ബുക്കിങ് പോസ്റ്ററിന്റെ പ്രകാശനവും കുട്ടികള്‍ നിര്‍വഹിച്ചു. കുട്ടികളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡി സി ബുക്‌സ് മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിക്കുന്ന 12 പുസ്തകങ്ങളടങ്ങുന്ന  ശിശുദിനസമ്മാനമാണ് ‘പണ്ടു പണ്ടൊരു രാജ്യത്ത്’- ലോകത്തെ നമ്മിലേക്ക് എത്തിക്കുന്ന വിശ്വോത്തര നാടോടിക്കഥകള്‍.

കഥകള്‍ ഇഷ്ടമില്ലാത്തവരായി ആരുമില്ല. കഥകള്‍ സൃഷ്ടിച്ച ഭാവനാലോകത്ത് പാറിപ്പറക്കാന്‍ ഏവര്‍ക്കും ഒത്തിരി ഇഷ്ടമാണ്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്. കൊച്ചുകുട്ടികളുടെ ബുദ്ധിയെ കൂടി ഉണര്‍ത്താന്‍ സഹായിക്കുന്നവയാണ് കഥകള്‍. കൊച്ചുകൂട്ടുകാരെ വായനയുടെ വലിയ ലോകം പരിചയപ്പെടുത്തുന്ന നിരവധി പുസ്തകങ്ങളാണ് ശിശുദിനം വരെ നടക്കുന്ന കുട്ടിപ്പുസ്തകമേളയില്‍  ഡി സി ബുക്‌സ്  ലഭ്യമാക്കിയിരിക്കുന്നത്.

 

 

Comments are closed.