DCBOOKS
Malayalam News Literature Website

തലശ്ശേരി കറൻറ് ബുക്സിൽ ‘കുട്ടിപ്പുസ്തകമേള’ ഇന്ന് മുതല്‍

തലശ്ശേരി കറൻറ് ബുക്സിൽ ദീപാവലി മുതൽ ശിശുദിനം വരെ നടക്കുന്ന കുട്ടിപ്പുസ്തകമേള കുട്ടികൾ അക്ഷര ദീപം കൊളുത്തി ദീപാവലി ദിനത്തിൽ ഉദ്‌ഘാടനം ചെയ്യുന്നു.  ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികള്‍ നവംബര്‍ 4ന് വൈകുന്നേരം 4.30 ന് തലശ്ശേരി കറന്റ് ബുക്സിലെത്തണം.

കഥകള്‍ ഇഷ്ടമില്ലാത്തവരായി ആരുമില്ല. കഥകള്‍ സൃഷ്ടിച്ച ഭാവനാലോകത്ത് പാറിപ്പറക്കാന്‍ ഏവര്‍ക്കും ഒത്തിരി ഇഷ്ടമാണ്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്. കൊച്ചുകുട്ടികളുടെ ബുദ്ധിയെ കൂടി ഉണര്‍ത്താന്‍ സഹായിക്കുന്നവയാണ് കഥകള്‍. കൊച്ചുകൂട്ടുകാരെ വായനയുടെ വലിയ ലോകം പരിചയപ്പെടുത്തുന്ന നിരവധി പുസ്തകങ്ങളാണ് ഡി സി ബുക്‌സ് ‘കുട്ടിപ്പുസ്തകമേള’യില്‍ ലഭ്യമാക്കുക.

ഏവര്‍ക്കും സ്വാഗതം

 

Comments are closed.