DCBOOKS
Malayalam News Literature Website

ഗുരു പ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും

തിരുവനന്തപുരം: ‘നമുക്ക് ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മരണക്കായി സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാന നഗരത്തില്‍ സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ഇന്ന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മ്യൂസിയത്തിന് സമീപം ഒബ്‌സര്‍വേറ്ററി ഹില്‍സില്‍ അനാവരണം ചെയ്യും.

താത്കാലിക ഗ്ലാസ് മേല്‍ക്കൂരയോടെയാണ് അനാവരണം .സ്ഥിരം മണ്ഡപം പിന്നീട് .പ്രതിമ അനാവരണ ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.ചടങ്ങില്‍ മന്ത്രി എ.കെ. ബാലന്‍ അദ്ധ്യക്ഷനും,മന്ത്രി കടകംപള്ളി സരേന്ദ്രന്‍ മുഖ്യാതിഥിയുമാവും. ഡോ. ശശി തരൂര്‍ എം.പി, മേയര്‍ കെ. ശ്രീകുമാര്‍, എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍ വി. കെ. പ്രശാന്ത് , ഒ. രാജഗോപാല്‍, ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ലളിതകലാ അക്കാഡമി ചെയര്‍മാന്‍ നേമം പുഷ്പരാജ് എന്നിവര്‍ സംസാരിക്കും. ശില്പി ഉണ്ണി കാനായിയെ ആദരിക്കും.

1.19 കോടി രൂപ ചെലവില്‍ സാംസ്‌കാരിക വകുപ്പാണ് പ്രതിമ സ്ഥാപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന ആദ്യത്തെ ശ്രീനാരായണ ഗുരു പ്രതിമയാണിത്. പൂന്തോട്ടവും സന്ദര്‍ശകര്‍ക്കായി ഇരിപ്പിടവും ഇതോടൊപ്പം ഒരുക്കും . ചുറ്റുമതിലില്‍ ഗുരുവിന്റെ ജീവചരിത്രം വിവരിക്കുന്ന 25ലധികം ചുമര്‍ ശില്പങ്ങളും സ്ഥാപിക്കും.

 

Comments are closed.