DCBOOKS
Malayalam News Literature Website

സുമംഗല; പുരാണേതിഹാസങ്ങളിലേക്ക് ബാലമനസ്സുകള്‍ക്ക് വാതില്‍ തുറന്നുകൊടുത്ത എഴുത്തുകാരി: മുഖ്യമന്ത്രി

ധാരാളം പുരാണ കൃതികളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയിട്ടുള്ള സുമംഗലയുടെ വിയോഗം മലയാള ബാലസാഹിത്യത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വജയന്‍. പുരാണേതിഹാസങ്ങളിലേക്ക് ബാലമനസ്സുകള്‍ക്ക് വാതില്‍ തുറന്നുകൊടുക്കുന്ന ധര്‍മ്മമാണ് അവര്‍ നിര്‍വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത ബാലസാഹിത്യകാരി സുമംഗലയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിഠായിപ്പൊതി പോലുള്ള കൃതികളുമായി കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് അവര്‍ അനായാസേന കടന്നുചെന്നു. വിപുലമായ വായനയുടെ സംസ്‌കാരം അവരുടെ കൃതികളിലാകെ പ്രതിഫലിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ് സാഹിത്യകൃതികള്‍ ലളിതവും ശുദ്ധവുമായ ഭാഷയില്‍ ഉറപ്പുവരുത്തുന്ന ഒരു ശൈലി അവര്‍ എന്നും എഴുത്തില്‍ നിലനിര്‍ത്തിയിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

സുമംഗലയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.