DCBOOKS
Malayalam News Literature Website

‘ചെമ്മീന്‍’ കാലാതീതമായ ഒരു പ്രണയഗാഥ

മലയാള നോവല്‍ സാഹിത്യത്തിന് കടലോളം പ്രണയം പകര്‍ന്നു തന്ന കൃതിയാണ് ചെമ്മീന്‍തകഴി ശിവശങ്കരപ്പിള്ളയുടെയുടെ മാന്ത്രികത്തൂലികയില്‍ പിറവി കൊണ്ട ചെമ്മീനിന്റെ ജനപ്രീതിയും ഏറെയായിരുന്നു. കടല്‍ കടന്ന് വിവിധ ഭാഷകളിലേക്കും വെള്ളിത്തിരയിലേക്കും പകര്‍ത്തിയ ഈ നോവലിന്റെ 21-ാം പതിപ്പ് ഡിസി ബുക്‌സ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുണ്ട്.

കേരളത്തിലെ തീരപ്രദേശങ്ങളില്‍ നില നിന്നിരുന്ന സ്ത്രീചാരിത്ര്യവുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത വിശ്വാസമാണ് നോവലിന്റെ കഥാതന്തു. മുക്കുവരുടെ ആചാരങ്ങള്‍, വിശ്വാസങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നു തുടങ്ങി ദൈനംദിന ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ വരെ തകഴി ഈ ഈ നോവലില്‍ വരച്ചു ചേര്‍ത്തിട്ടുണ്ട്. വിവാഹിതയായ ഒരു സ്ത്രീ, തന്റെ ഭര്‍ത്താവ് മീന്‍ തേടി കടലില്‍ പോയസമയത്ത് വിശ്വാസവഞ്ചന കാട്ടിയാല്‍ കടലമ്മ ഭര്‍ത്താവിനെ കൊണ്ടുപോകും എന്നാണു വിശ്വാസം. തീരപ്രദേശങ്ങളില്‍ നിലനിന്ന ഈ ചിന്താഗതിയെയാണ് തകഴി നോവലില്‍ ആവിഷ്‌കരിച്ചത്. സ്വാതന്ത്ര്യാനന്തരം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്ന മലയാളത്തിലെ ശ്രദ്ധേയമായ നോവലാണിത്.

നോവലില്‍ നിന്ന്

‘പരീക്കുട്ടി: കറുത്തമ്മ ഇവിടംവിട്ടു പോയാലും ഞാനീ കടപ്പുറം വിടില്ല.
കറുത്തമ്മ: കൊച്ചുമുതലാളീ നമ്മളെന്തിനു കണ്ടുമുട്ടി?
പരീക്കുട്ടി: ദൈവം വിധിച്ചിട്ട്, ഞാനീ കടപ്പുറത്തിരുന്ന് കറുത്തമ്മയെയോര്‍ത്ത് പാടിപ്പാടി നടക്കും.
കറുത്തമ്മ: ഞാന്‍ തൃക്കുന്നപ്പുഴയിലിരുന്ന് ആ പാട്ടു കേട്ട് ചങ്കുപൊട്ടി കരയും.’

കടലോരം പാടിനടന്ന ഒരു ദുരന്തപ്രണയ കഥ കേരളക്കരയാകെ അലയൊലി കൊള്ളിച്ചു. ഈരേഴു കടലും കടന്ന് അതൊരു വിശ്വമഹാകാവ്യമായി.

Comments are closed.