DCBOOKS
Malayalam News Literature Website

ഇത് നമ്മുടെ പ്രണയത്തിന്റെ കഥയാണ്: ബേസില്‍

ഡി സി ബുക്‌സ് റൊമാന്‍സ് ഫിക്ഷന്‍ മത്സരം ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ നോവല്‍ ‘ചായ വില്‍ക്കാന്‍ കൊതിച്ച ചെറുക്കന്‍’ എന്ന പുസ്തകത്തിന്റെ എഴുത്തനുഭവം ബേസില്‍ എഴുതുന്നു

അവളുടെ വിരലുകള്‍ക്ക് വല്ലാത്ത തണുപ്പ്. ശരീരം അല്‍പ്പം പിന്നിലേക്ക്
വളച്ച്, കഴുത്ത് ചരിച്ച്, ഡസ്‌കിനടിയിലൂടെ അവന്‍ അവളുടെ കാലുകളെ നോക്കി.

എന്താണ്?’

അര്‍ച്ചന കാലുകള്‍ ഒരു വശത്തേക്ക് ഒതുക്കി. കണ്ണുകളില്‍ അത്ഭുതവും സംശയവും.’

കൈക്ക് യക്ഷീടെ പോലത്തെ തണുപ്പ്. കാലുണ്ടേണ്ടാന്ന് നോക്കീതാ.’

അങ്ങനെ അര്‍ച്ചന പുഞ്ചിരിക്കുന്നത് അവനാദ്യമായി കണ്ടു.

‘അതിനിയാള് ഇതിനുമുന്‍പ് യക്ഷിയെ തൊട്ടിട്ടിണ്ടേണ്ടാ?’

‘ഇത്രയ്ക്കും ചന്തോള്ളത് എന്തായാലും മനുഷ്യക്കുഞ്ഞല്ല.’

അറിയാതെ അവനങ്ങനെ പറഞ്ഞുപോയി.

Textകറുപ്പില്‍ മൈലാഞ്ചി കലര്‍ന്ന അവളുടെ മുടിയിഴകള്‍. വല്ലാത്തൊരു പ്രകാശം പരത്തുന്ന മിഴികള്‍. നീളന്‍ മൂക്കിനു കീഴെ, വിടര്‍ന്ന ചുണ്ടുകളും നിരയൊത്ത പല്ലുകളും. മുഖത്തിന്, കഴുത്തിന് നെല്ലിന്റെ, സ്വര്‍ണത്തിന്റെ നിറം.

പെണ്ണിന്റെ പുഞ്ചിരി വിരിഞ്ഞ് പൊട്ടിച്ചിരിയായി. അങ്ങനെയാണ് എല്ലാം തുടങ്ങിയത്.
ഇത് അലന്റെ കഥയാണ്, അര്‍ച്ചനയുടേതും.

ഒരു വ്യാഴവട്ടക്കാലത്തിനിടയില്‍ അലന്റെ ജീവിതത്തില്‍ സംഭവിച്ച പ്രണയത്തിന്റെയും പ്രണയനഷ്ടത്തിന്റെയും ഓര്‍മ്മക്കുറിപ്പ്. ഓര്‍ക്കുട്ടും ഫേസ്ബുക്കും വാട്ട്‌സാപ്പുമല്ലാം സന്ദേശവാഹകരായ കാലത്തുതന്നെയാണ് ഇരുവരും ജീവിച്ചിരുന്നതെങ്കിലും, പ്രണയം വ്യത്യസ്തമായിരുന്നു.

അവളവനുവേണ്ടി കവിതകളെഴുതി. അവന്‍ തന്റെ ജീവിതത്തെ, ഡയറിയിലെഴുതിയ അക്ഷരങ്ങളാക്കി അവള്‍ക്ക് സമര്‍പ്പിച്ചു. സിനിമകളെപ്പറ്റി, സാഹിത്യത്തെപ്പറ്റി അര്‍ച്ചന അലനോട് സംസാരിച്ചുകൊണ്ടേയിരുന്നു. പക്ഷേ, എപ്പോഴോ അവര്‍ക്കിടയിലേക്ക് നുണകള്‍ കടന്നുവന്നു.

പങ്കാളിയോട് ആദ്യത്തെ നുണ പറയുന്ന നേരം അനുരാഗം അസ്തമിക്കാനാരംഭിക്കുന്നു….
അവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചത്? ആരാണ് തെറ്റ്? ആരാണ് ശരി?

ജീവിതത്തില്‍ ഒരായിരം അലനെയും അര്‍ച്ചനെയും നിങ്ങള്‍ കണ്ടുമുട്ടിയിട്ടുണ്ടണ്ടാകാം. ഒരുപക്ഷേ, നിങ്ങള്‍ അലനോ അര്‍ച്ചനയോ ആയിരിക്കാം, ആയിരുന്നിരിക്കാം. ആരുടെ ജീവിതത്തിലേക്കും കടന്നുവരാവുന്ന, സാധാരണയില്‍ സാധാരണമായ പ്രണയം ഇതിവൃത്തമാക്കിയ രചന.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.