DCBOOKS
Malayalam News Literature Website

ലോകപുസ്തകദിനാഘോഷം നാളെ

ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന ലോകപുസ്തകദിനാഘോഷത്തില്‍ പ്രമുഖര്‍ പങ്കെടുക്കുന്നു. ഡി സി ബുക്‌സ് ഔദ്യോഗിക യൂ ട്യൂബ് ചാനലിലൂടെയും ഫേസ്ബുക് പേജിലൂടെയും പ്രിയവായനക്കാര്‍ക്ക് പരിപാടിയുടെ ഭാഗമാകാം.’വായനയുടെ ആത്മകഥ ‘ എന്ന മുഖ്യപ്രമേയത്തില്‍ സംഘടിപ്പിക്കുന്ന പ്രാഭാഷണ പരമ്പരയും കൂടാതെ പ്രമുഖര്‍ തമ്മിലുള്ള സംഭാഷണങ്ങളും ഉണ്ടായിരിക്കും. മലയാളത്തിന്റെ പ്രിയ എഴുത്തുകാരുൾപ്പെടെ സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ നിന്നുള്ളവര്‍ നിങ്ങളോട് സംസാരിക്കും.

സി.വി. ബാലകൃഷ്ണന്‍, ബെന്യാമിന്‍, ടി.ഡി. രാമകൃഷ്ണന്‍, കെ.സച്ചിദാനന്ദന്‍,  ഹെക്റ്റര്‍ ഗാര്‍സിയ, ഫ്രാന്‍സെസ്‌ക് മിറാലെസ്, പി.എഫ്. മാത്യൂസ്,  പി.കെ. രാജശേഖരന്‍, ജോസഫ് അന്നംകുട്ടി ജോസ്, സംഗീത ശ്രീനിവാസന്‍, സുനില്‍ പി ഇളയിടം, സന്തോഷ് ജോര്‍ജ് കുളങ്ങര, പ്രമോദ് രാമന്‍, ഷിംന അസീസ്, ബൈജു എന്‍ നായര്‍ എന്നിവര്‍ ആഘോഷങ്ങളുടെ ഭാഗമാകും.

Stay tuned https://bit.ly/3ne85kP,  https://bit.ly/3ath0tw

Comments are closed.