DCBOOKS
Malayalam News Literature Website

വൈവിധ്യങ്ങളുടെ ഇന്ത്യയെ തേടിയുള്ള ഒരു യാത്ര!

വി. മുസഫര്‍ അഹമ്മദിന്റെ ‘ബങ്കറിനരികിലെ ബുദ്ധന്‍’ എന്ന യാത്രാ വിവരണത്തിന് മുഹമ്മദ് ഹുസൈൻ വാണിമേൽ എഴുതിയ വായനാനുഭവം. 

ജീവിതത്തിൽ വായിച്ച യാത്രാ വിവരണങ്ങളിൽ ആദ്യ അഞ്ചിൽ ഒരു സ്ഥാനമുണ്ട്  വി. മുസഫര്‍ അഹമ്മദിന്റെ ‘ബങ്കറിനരികിലെ ബുദ്ധന്‍’  എന്ന പുസ്തകത്തിന്. ജീവിതത്തിൽ വായിച്ച ചരിത്രാന്വേഷണ പുസ്തകങ്ങളിൽ ആദ്യ അഞ്ചിൽ ഒരു സ്ഥാനവും ഈ പുസ്തകത്തിന്.  Textവൈവിധ്യങ്ങളുടെ ഇന്ത്യയെ തേടിയുള്ള ഒരു യാത്രയാണീ പുസ്തകം .

നിറം പിടിപ്പിച്ച യാത്രാവിവരണങ്ങളിൽ നിന്ന്‌ വ്യത്യസ്തമായി പച്ചയായ ഗ്രാമങ്ങളെയും , ദുരന്ത ഭൂമികളെയും മനുഷ്യരെയും കാണിച്ചു തരുന്നുണ്ടിതിൽ. ചരിത്രസത്യങ്ങൾ , അവയുടെ ശേഷിപ്പുകൾ ,ആചാരങ്ങൾ, അനുഷ്ടാനങ്ങൾ , കലകൾ , പാരമ്പര്യങ്ങൾ , ഗോത്രങ്ങളുടെ ജീവിതം വഴിയിൽ കണ്ടുമുട്ടിയവരുമായി നടത്തിയ സംഭാഷണങ്ങൾ എല്ലാം ചേർത്ത ഗ്രന്ഥം .

ആഴത്തിലുള്ള അന്വേഷണങ്ങളും പഠനങ്ങളും ഗൃഹപാഠവും ഇതിനു പിന്നിൽ നടന്നിട്ടുണ്ട് . എഴുത്തുകാരന്റെ അറിവും ജ്ഞാനവും ഉൾക്കാഴ്ചയും പ്രകൃതി സ്നേഹവും ഈ വായന മനസ്സിന് വല്ലാത്ത ഉൾവെളിച്ചവും കാഴ്ചകളും നൽകും. വിടാതെ വായിച്ചു തീർത്ത പുസ്തകം നല്ല കുറേ ചിത്രങ്ങൾ കൂടി ചേർത്തവയാണ് .

ചരിത്രാന്വേഷികൾക്കും വിദ്യാർത്ഥികൾക്കും ഇന്ത്യയെ ആഴത്തിൽ അറിയാൻ ആഗ്രഹിക്കുന്നവർക്കും ഈ പുസ്തകം പുതുവെളിച്ചമേകും .

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.