DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് എക്‌സ്പ്രഷൻസ് ഇംപ്രിന്റിലൂടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാം

ഡി സി ബുക്‌സ് എക്‌സ്പ്രഷൻസ് ഇംപ്രിന്റിലൂടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ അവസരം. പുസ്തകനിർമ്മിതിയിൽ അന്താരാഷ്ട്രതലത്തിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഡി സി ബുക്‌സ് മുഖേന അന്താരാഷ്ട്ര നിലവാരത്തിലുള്ള അച്ചടിയിലൂടെ പുസ്തകം പുറത്തിറക്കാനുള്ള സുവർണ്ണാവസരമാകും ഇത്. പുസ്തകങ്ങൾക്ക് പ്രൊഫഷണൽ ലേഔട്ട് നൽകി മികച്ച എഡിറ്റിംഗിലൂടെ പുസ്തകത്തെ കുറ്റമറ്റതാക്കി വായനക്കാരിലേത്തിക്കും.

പ്രൊഫഷണൽ ഡിസൈനേർസാണ് പുസ്തകത്തിനായി കവർ തയ്യാറാക്കുക. അന്താരാഷ്ടതലത്തിൽ നിലവിലുള്ള ഐ.എസ്.ബി.എൻ നമ്പർ, ബാർകോഡ് എന്നിവ നല്കുന്നു. ആകർഷകമായ റോയല്‍റ്റി സ്വന്തമാക്കാനും ഈ ഉദ്യമം എഴുത്തുകാരെ സഹായിക്കും. പ്രിന്റ് , ഇ -ബുക്ക്, ഓഡിയോ ബുക്ക് എന്നിങ്ങനെ വിവിവ രൂപങ്ങളിലൂടെ നിങ്ങളുടെ രചനകൾ വായനക്കാരിലേക്കെത്തും.

ഞങ്ങളുടെ മറ്റു പ്രത്യേകതകൾ

  • ലോകസാഹിത്യത്തിലെ അഗ്രഗണ്യരോടൊപ്പം സാഹിത്യലോകത്ത് മിന്നിത്തിളങ്ങാനുള്ള അസുലഭാവസരം.
    സിനിമ, ടി വി , വെബ് സീരീസ് എന്നിലയിലേ്ക്ക് എളുപ്പം വഴി തുറക്കുന്നു.
  • ലോകത്തിലെ എല്ലാ പ്രധാന ഇ ബുക്ക് സ്‌റ്റോറുകളിലും പുസ്തകം ലഭ്യമാക്കുന്നതിലൂടെ ലോകത്തിന്റെ മുക്കിലും മൂലയിലും വരെ പുസ്തകമെത്തുന്നു.
  • ഡി സി ബുക്‌സ്, ആമസോൺ, ഇൻഗ്രം, ഗാഡ്‌നർ, കോബോ, ഓവർഡ്രൈവ്,ബാൻസ് ആൻഡ് നോബിൾസ്, സാൻസ് റാക്ക് എന്നിവയിൽ പുസ്തകം ലഭ്യമാക്കുന്നു.
  • ലോകപ്രശസ്ത ഓഡിയോ ബുക്ക് സൈറ്റുകളായ സ്‌റ്റോറി ടെൽ, ഓഡിബിൾ എന്നിവയിലൂടെ പുസ്തകം വായനക്കാർക്ക് കേട്ട് ആസ്വദിക്കാനുള്ള അവസരം ലഭ്യമാക്കുന്നു.

Comments are closed.