DCBOOKS
Malayalam News Literature Website
Rush Hour 2

ജോബിന്‍ എസ്. കൊട്ടാരത്തിന്റെ പുസ്തകങ്ങള്‍ ഇപ്പോള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും ലഭ്യം

 Jobin S Kottaram

Jobin S Kottaram

രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന മോട്ടിവേഷണല്‍ സ്പീക്കറും, ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ട്രെയ്‌നറും, മാനേജ്‌മെന്റ് വിദഗ്ധനും, ഇന്‍ഡസ്ട്രിയല്‍ സൈക്കോളജിസ്റ്റും, ഇരുപത്തഞ്ചോളം ബെസ്റ്റ് സെല്ലര്‍ മോട്ടിവേഷണല്‍ പുസ്തകങ്ങളുടെ രചയിതാവുമായി മാറിയ ജോബിന്‍ എസ്. കൊട്ടാരത്തിന്റെ കൃതികള്‍ ഇപ്പോള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും സ്വന്തമാക്കാം. യുപിഎസ്‌സി സിലിബസ്സിലെ എല്ലാ വിഷയങ്ങളും ഉള്‍കൊള്ളിച്ചുകൊണ്ട്,  UPSC മെയിന്‍ (2010) പരീക്ഷയില്‍ മലയാളം ഓപ്ഷണലിന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ സിവില്‍ സര്‍വീസ് പരിശീലകന്‍ ജോബിന്‍ എസ്. കൊട്ടാരം തയ്യാറാക്കിയിരിക്കുന്ന ആധികാരിക ഗ്രന്ഥങ്ങളും, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങളുമാണ് വായനക്കാര്‍ക്കായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നത്. ലളിതമായ ഭാഷ ചുരുങ്ങിയ സമയത്തിനുള്ളില്‍ വിഷയം പഠിച്ചു തീര്‍ക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന വഴികാട്ടികളാണ് അദ്ദേഹത്തിന്റെ ഓരോ രചനകളും.

ജീവിതത്തില്‍ എല്ലാവരും ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോയവരായിരിക്കും. എത്രയൊക്കെ സമൃദ്ധി ജീവിതത്തിലുണ്ടെങ്കിലും സന്തോഷവും സമാധാനവും സംതൃപ്തിയും കണ്ടെത്താന്‍ ഇന്ന് പലര്‍ക്കും സാധിക്കുന്നില്ല. പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാന്‍ കഴിയാതെ വിഷമവൃത്തതിലാകുന്നവരാണ് പലരും. ഇങ്ങനെ കടുത്ത നിരാശയിലും, വിഷമതയിലും, അസംതൃപ്തിയിലും ജീവിക്കുന്നവര്‍ക്ക് പ്രത്യാശയുടെയും പ്രതീക്ഷയുടെയും പുതു വെളിച്ചം വിതറുകയാണ് ജോബിന്‍. എസ്. കൊട്ടാരം എന്ന പ്രചോദനാന്മക എഴുത്തുകാരന്‍. പരാജയങ്ങള്‍ ഒന്നിന്റെയും അവസാനമല്ലെന്നും പരാജയങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രതീക്ഷയും ധൈര്യവും കൈവിടാതിരിക്കുകയാണ് വേണ്ടെതെന്നും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു.

കേരളത്തിലെ മുന്‍നിരയിലുള്ള അഞ്ച് മോട്ടിവേഷണല്‍ ട്രെയിനര്‍മാരെയെടുത്താല്‍ അതില്‍ ഒഴിവാക്കാന്‍ പറ്റാത്ത പേരായി ജോബിന്‍ എസ്. കൊട്ടാരം മാറിക്കഴിഞ്ഞു. ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ട്രെയിനിംഗിന് പുതിയ മുഖം നല്കിയിട്ടുള്ള പരിശീലന പരിപാടികളാണ് ഇദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഫോര്‍ച്യൂണ്‍ 500 റാങ്കിങിലുള്ള പല ബഹുരാഷ്ട്ര കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും, സ്ഥാപനം ലാഭത്തിലാക്കുന്നതിനും ജോബിന്റെ സഹായം തേടുന്നു.ഇന്ത്യയ്ക്കു പുറമെ ജര്‍മനി, ഹോളണ്ട്, ഗ്രീസ്, ഫ്രാന്‍സ്, യുണൈറ്റഡ് അറബ് എമിരേറ്റ്‌സ്, സ്‌പെയിന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ കേരളത്തിന്റെ അഭിമാനമായ ഈ മോട്ടിവേഷണല്‍ ട്രെയ്‌നര്‍ സെമിനാറുകളും, വര്‍ക്ക് ഷോപ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്

ഇന്ത്യയിലെ മികച്ച ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ട്രെയിനര്‍ക്ക് ബാംഗഌര്‍ ആസ്ഥാനമാക്കിയു എക്‌സൈസ് ലൈഫ് ഇന്ത്യാ ഫൗണ്ടേഷന്റെ ചാമ്പ്യന്‍ അവാര്‍ഡിന് 2015 ലും 2017 ലും അര്‍ഹനായി.

ജോബിന്‍ എസ്. കൊട്ടാരത്തിന്റെ പുസ്തകങ്ങള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കൂ

Comments are closed.