DCBOOKS
Malayalam News Literature Website

ജെ. കൃഷ്ണമൂർത്തി; മനുഷ്യമനസ്സിന്റെ ആഴങ്ങള്‍ അളക്കുവാന്‍ പഠിപ്പിക്കുന്ന ചിന്തകന്‍

തത്ത്വചിന്തകൻ, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ. പ്രശസ്തിയാർജ്ജിച്ച ജെ. കൃഷ്ണമൂർത്തിയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും ഇപ്പോള്‍ വിപണിയില്‍. സംസ്ഥാനത്തുടനീളമുള്ള ഡിസി /കറന്റ് ബുക്‌സ് ശാഖകളിലൂടെയും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും പുസ്തകങ്ങള്‍ ലഭ്യമാണ്.

ജീവിതത്തിന്റെ അടിസ്ഥാനംതന്നെ വിദ്യാഭ്യാസമാണെന്ന തന്റെ കാഴ്ചപ്പാടിനെ മുന്‍നിര്‍ത്തി ജെ. കൃഷ്ണമൂര്‍ത്തി വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും മാതാപിതാക്കളെയും അഭിസംബോധന ചെയ്യുന്ന നിരവധി കൃതികള്‍ രചിച്ചു. മാത്സര്യത്തിന്റെ അപകടം, അതുളവാക്കുന്ന ഭയം, അനുഭവങ്ങളില്‍നിന്ന് മനസ്സിനെ ശക്തമാക്കല്‍ തുടങ്ങി അനവധി വിഷയങ്ങള്‍ അദ്ദേഹത്തിന്റെ പല രചനകളും ചര്‍ച്ച ചെയ്തു.

മനുഷ്യമനസ്സിന്റെ ആഴങ്ങള്‍ അളക്കുവാന്‍ പഠിപ്പിക്കുന്ന ചിന്തകന്‍ കൂടിയായിരുന്നു അദ്ദേഹം. അഹം അഥവാ ഞാന്‍ എന്ന അവസ്ഥയുടെ ജനനം ഉള്‍പ്പെടെയുളള തത്ത്വങ്ങള്‍ ജെ.കൃഷ്ണമൂര്‍ത്തി തന്റെ പുസ്തകങ്ങളിലൂടെ വരച്ചിട്ടു.ഓരോ മനുഷ്യനും നേരിടുന്ന നിത്യജീവിത പ്രശ്‌നങ്ങളും അവയോട് കൃഷ്ണമൂർത്തി കൈക്കൊള്ളുന്ന സമീപന രീതികളും കൃഷ്ണമൂർത്തിയിലെ ചിന്തകന്റെ വ്യതിരിക്തത വെളിപ്പെടുത്തുവാൻ പോരുന്നവയാണ്.

കൃഷ്ണമൂര്‍ത്തിയുടെ ആശയലോകത്തെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ പ്രധാന ചിന്തകള്‍ ഉള്‍ക്കൊള്ളുന്ന പ്രഭാഷണങ്ങള്‍, ലേഖനങ്ങള്‍, അഭിമുഖങ്ങള്‍, ഡയറിക്കുറിപ്പുകള്‍, കത്തുകള്‍, സംഭാഷണങ്ങള്‍, ചര്‍ച്ചകള്‍ തുടങ്ങിയവയില്‍നിന്ന് തിരഞ്ഞെടുത്തവ ഉള്‍ക്കൊള്ളുന്ന സമാഹാരം ‘കൃഷ്ണമൂര്‍ത്തിയെ പരിചയപ്പെടുക’ എന്ന പുസ്തകം ഉള്‍പ്പെടെയുള്ളവയുടെ മലയാള പരിഭാഷകള്‍ ഇപ്പോള്‍ ലഭ്യമാണ്.

ജെ. കൃഷ്ണമൂർത്തിയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കൂ

Comments are closed.