DCBOOKS
Malayalam News Literature Website

ആലപ്പുഴ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവം ആരംഭിച്ചു

ആലപ്പുഴ  ജില്ലാ ലൈബ്രറി വികസന സമിതിയുടെ ആഭിമുഖ്യത്തിലുള്ള പുസ്‌തകോത്സവം ടൗൺഹാളിൽ ചലച്ചിത്രകാരൻ ഷാജി എൻ കരുൺ ഉദ്ഘാടനം ചെയ്‌തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ അധ്യക്ഷനായി. സെക്രട്ടറി ടി തിലകരാജ് സ്വാഗതം പറഞ്ഞു. സംസ്ഥാനതല വായന മത്സരത്തിന്റെയും നാടകത്തിന്റെയും പുരസ്‌കാരങ്ങൾ സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ജി കൃഷ്‌ണകുമാർ, കെ ബാബു, അഡ്വ. ടി എസ് താഹ, മാലൂർ ശ്രീധരൻ എന്നിവർ വിതരണം ചെയ്‌തു. നഗരസഭ കൗൺസിലർ കവിത ആദ്യവിൽപ്പന നടത്തി. ജോയിന്റ് സെക്രട്ടറി അജയ്‌സുധീന്ദ്രൻ, താലൂക്ക് സെക്രട്ടറി കെ വി ഉത്തമൻ, സി എൻ എൻ നമ്പി, വി ടി വിജയൻ എന്നിവർ സംസാരിച്ചു. തോട്ടുവാത്തല ഗ്രന്ഥശാല വഞ്ചിപ്പാട്ട് അവതരിപ്പിച്ചു.

Comments are closed.