DCBOOKS
Malayalam News Literature Website

കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇന്ന് പുസ്തകചര്‍ച്ചയും സംവാദവും

കൊച്ചി: ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ടി ഡി രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവല്‍ അന്ധര്‍ ബധിരര്‍ മൂകര്‍, ലതാലക്ഷ്മിയുടെ പുതിയ കഥാസമാഹാരം ചെമ്പരത്തി എന്നിവ ഇന്ന് കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ചര്‍ച്ച ചെയ്യുന്നു.

രാവിലെ 10.30ന് മറൈന്‍ ഡ്രൈവിലെ കൃതി അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ അന്ധര്‍ ബധിരര്‍ മൂകരുടെ ചര്‍ച്ച നടക്കും. എന്‍.ഇ.സുധീര്‍, ടി.ഡി.രാമകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

ലതാലക്ഷ്മിയുടെ കഥാസമാഹാരം ചെമ്പരത്തിയെ ആസ്പദമാക്കിയുള്ള പുസ്തകചര്‍ച്ച ഉച്ചതിരിഞ്ഞ് 2.30ന് നടക്കും. കവി കെ.സച്ചിദാനന്ദന്‍, സി.അനൂപ്, ലതാലക്ഷ്മി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം 

Comments are closed.